Image

ധ്വനി ബ്രിസ്‌ബേനില്‍ മെഗാ തീരുവാതിര സംഘടിപ്പിക്കുന്നു

Published on 18 August, 2019
ധ്വനി ബ്രിസ്‌ബേനില്‍ മെഗാ തീരുവാതിര സംഘടിപ്പിക്കുന്നു
 

ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയന്‍ മലയാളി സാമൂഹിക സാംസ്‌കാരിക കലാരംഗത്തെ ആദ്യത്തെ സ്ത്രീ കൂട്ടായ്മ്മയായ ധ്വനി ഇരുനൂറിലധികം വനിതകളെ അണിനിരത്തി ബ്രിസ്‌ബേനില്‍ മെഗാ തീരുവാതിര സംഘടിപ്പിക്കുന്നു. ഓസ്‌ട്രേലിയയില്‍ വര്‍ഷങ്ങളായി സാമൂഹികസാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മ ആണ് ധ്വനി.

ഓസ്‌ട്രേലിയയില്‍ വിവിധ മലയാളി അസോസിയേഷനുകളുടെ ഓണാഘോഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ മാത്രം അടങ്ങുന്ന കൂട്ടായ്മ ധ്വനി സംഘടിപ്പിക്കുന്ന ഈ മെഗാ തീരുവാതിര വേറിട്ടൊരു അനുഭവം മലയാളി സമൂഹത്തിന് നല്‍കുമെന്ന് സംഘടകര്‍ ഉറപ്പുനല്‍കുന്നു.

ഓഗസ്റ്റ് 31നു ബ്രിസ്‌ബേന്‍ സൗത്ത് ഇസ്‌ലാമിക് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ തീരുവാതിരയോട് അനുബന്തിത്തിച്ചുകൊണ്ട് 'ധ്വനി' വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക് നൃത്യ നൃത്തങ്ങള്‍, ഓണം പാട്ടുകള്‍, ഗാനമേള തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ധ്വനിയുടെ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.

മലയാളി സാമൂഹികസാംസ്‌കാരികകല പാരമ്പര്യം പ്രോല്‍ത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായിമ സംഘടിപ്പിക്കുന്ന ഈ മെഗാ തീരുവാതിരയില്‍ പങ്കെടുക്കുന്നത് ബ്രിസ്ബണിലെ വിവിധ അസോസിയേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സമൂഹങ്ങള്‍ ആണ് അതുകൊണ്ട് തന്നെ ഈ പരിപാടി ഒരു ജനകീയ ഓണഘോഷമായി തീരുമെന്നാണ് സംഘടകര്‍ പ്രതീക്ഷിക്കുന്നത് കൂടാതെ ക്യുഎന്‍സ്ലാന്‍ഡ് സംസ്ഥാനത്തെ വിവിധ മന്ത്രിമാര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദോഗസ്ഥര്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ അടങ്ങുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് എല്ലാവരെയും ധ്വനി സ്വാഗതം ചെയുന്നു.

ഓണാഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലം :ഇസ്ലാമിക്ക് കോളേജ്, 724 ബ്ലെന്‍ഡര്‍ റോഡ് , ഡുറാക്ക് , ക്യുഎന്‍സ്ലാന്‍ഡ്. തിയതി : 31/08/ 2019 സമയം :രാവിലെ ഒമ്പതിനു ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക