Image

പന്ത്രണ്ടു വയസുകാരി ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസ്

പി.പി. ചെറിയാന്‍ Published on 18 August, 2019
പന്ത്രണ്ടു വയസുകാരി ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസ്
ഹൂസ്റ്റണ്‍: പന്ത്രണ്ടു വയസുളള പെണ്‍കുട്ടി ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മധ്യവയസ്കനും അയാളുടെ നായയും കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.

ഓഗസ്റ്റ് 15 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പിതാവ് കാറില്‍ ഇരുന്ന് മകളെ കൊണ്ടു വാഹനം ഓടിപ്പിക്കുകയായിരുന്നു. വാഹനത്തിന്റെ പുറകില്‍ ഇവരുടെ തന്നെ രണ്ടു വയസുളള ഒരു കുട്ടിയും ഉണ്ടായിരുന്നു.

ബിവര്‍ലി സ്വീറ്റ് ഫൗണ്ടന്‍ വിം കൗണ്ടിലായിരുന്നു സംഭവം. 47 കാരനായ വാസ്ക്വസ് നായയുമായി നടക്കാന്‍ ഇറങ്ങിയതായിരുന്നു. പന്ത്രണ്ടു വയസുകാരിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു വാഹനം ഇയാളെയും നായയെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.

വാഹനം അപകടത്തില്‍പ്പെട്ട ഉടനെ പിതാവ് തോമസ് താനാണു കാറോടിച്ചതെന്നു പറഞ്ഞുവെങ്കിലും ക്യാമറ ദൃശ്യങ്ങളില്‍ നിന്നു വാഹനം ഓടിച്ചതെന്ന് മകളായിരുന്നു എന്നു കണ്ടെത്തി.

പന്ത്രണ്ടു വയസുകാരിയെ വാഹനം ഓടിക്കാന്‍ അനുവദിച്ചതും രണ്ടു വയസുകാരനെ കാറിനു പിറകില്‍ ഇരുത്തിയതും ഗുരുതര കുറ്റമാണെന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു. ക്രിമിനല്‍ നെഗ്ലിജന്റ് ഫോമിസൈഡ് കുറ്റമാണ് പിതാവിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക