Image

കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; നിരവധി മരണം

Published on 17 August, 2019
 കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; നിരവധി മരണം
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ വിവാഹമണ്ഡപത്തിലുണ്ടായ ചാവേര്‍ സ്‌ഫോടത്തില്‍ നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം 10.40ഓടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ഷിയ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സംഭവം. സ്‌ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം, സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടുവെന്നും 100 പേര്‍ക്ക് പരിക്കേറ്റുവെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഞായറാഴ്ചയോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരു.

10 ദിവസങ്ങള്‍ക്ക് മുമ്പ് കാബൂള്‍ പൊലീസ് സ്‌റ്റേഷന് മുന്നിലും ചാവേര്‍ ബോംബാക്രമണം ഉണ്ടായിരുന്നു. അന്ന് നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക