Image

നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത; വിജ്ഞാപനം അടുത്ത മാസം

Published on 17 August, 2019
നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത; വിജ്ഞാപനം അടുത്ത മാസം

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. സെപ്റ്റംബര്‍ പകുതിക്കുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ലഭിക്കുന്ന വിവരം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

വട്ടിയൂര്‍ക്കാവും, കോന്നിയും എറണാകുളവും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ആരൂര്‍ സിപിഎമ്മിന്റെയും പാലാ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും സിറ്റിങ് സീറ്റുകളാണ്. മഞ്ചേശ്വരം മുസ്‌ലിം ലീഗിന്റെ സീറ്റും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക