Image

കെപിഎസി ജര്‍മനി ഇന്ത്യന്‍ സ്വാതന്ത്ര്യസ്മരണ പുതുക്കി

Published on 17 August, 2019
കെപിഎസി ജര്‍മനി ഇന്ത്യന്‍ സ്വാതന്ത്ര്യസ്മരണ പുതുക്കി


കൊളോണ്‍: കൊളോണിലെ സാംസ്‌കാരിക സംഘടനയായ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ് ജര്‍മനി (കെപിഎസി) യുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണ പുതുക്കി. 

ഗുമ്മേഴ്‌സ്ബാഹ് നഗരത്തിന് അടുത്തുള്ള എംഗല്‍സ്‌കിര്‍ഷനിലെ പുത്തന്‍വീട്ടില്‍ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടിയില്‍ കെപിഎസി വൈസ് പ്രസിഡന്റ് ജോണ്‍ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. ജര്‍മനിയിലെ അറിയപ്പെടുന്ന നാടക കലാകാരനും എഴുത്തുകാരനുമായ ജോയി മാണിക്കത്ത് സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി തോമസ് അറന്പന്‍കുടി, മാത്യു തൈപ്പറന്പില്‍, തോമസ് പഴമണ്ണില്‍, ജോസുകുട്ടി കളപ്പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ജോസ് കുന്പിളുവേലില്‍ നന്ദി പറഞ്ഞു.

അടുത്തിടെ കേരളത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ജീവന്‍ പൊലിഞ്ഞവര്‍ക്ക് യോഗം ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു. പ്രളയക്കെടുതിയില്‍ വീടും മറ്റു സാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് സാന്പത്തിക സഹായവും നല്‍കി. എത്രയും വേഗം അവര്‍ക്ക് പുനരധിവാസയോഗ്യമാക്കി കൊടുക്കണമെന്ന് സര്‍ക്കാരിനോട് യോഗം അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക