Image

യൂറോപ്യന്‍ നഴ്‌സുമാര്‍ക്ക് പകരം എന്‍എച്ച്എസില്‍ ജോലി കിട്ടിയത് നാലായിരം ഏഷ്യക്കാര്‍ക്ക്

Published on 17 August, 2019
യൂറോപ്യന്‍ നഴ്‌സുമാര്‍ക്ക് പകരം എന്‍എച്ച്എസില്‍ ജോലി കിട്ടിയത് നാലായിരം ഏഷ്യക്കാര്‍ക്ക്

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിത പരിശോധനയ്ക്കു ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് നഴ്‌സുമാര്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്ന് ജോലി രാജിവച്ചു പോയപ്പോള്‍ പകരം അവസരം കിട്ടിയതിലേറെയും ഏഷ്യക്കാര്‍ക്ക്. ഇത്തരത്തില്‍ നാലായിരത്തിലധികം നഴ്‌സുമാര്‍ക്ക് എന്‍എച്ച്എസില്‍ ജോലി കിട്ടിയിട്ടുള്ളതായാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.

2016ല്‍ നടത്തിയ ഹിതപരിശോധനയ്ക്കു ശേഷം യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ മൂവായിരത്തിന്റെ കുറവാണ് വന്നത്. പകരം റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ഏറെയും ഫിലിപ്പീന്‍സില്‍ നിന്നാണ്. നിലവിലുള്ള അവസ്ഥയില്‍ ആകെ എന്‍എച്ച്എസ് ജീവനക്കാരില്‍ ആറു ശതമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പത്തിലൊന്ന് ഡോക്ടര്‍മാരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന്.

രാജ്യത്താകെ 1.9 മില്യണ്‍ ആളുകളാണ് ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 88 ശതമാനവും ബ്രിട്ടീഷുകാര്‍ തന്നെയാണ്. ബാക്കി 12 ശതമാനത്തില്‍ പകുതി യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവരും പകുതി പുറത്തുനിന്നുള്ളവരും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക