Image

കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജന്മനാടിന് ഒരു കൈത്താങ്ങാകാന്‍ യുക്മ ദേശീയ കമ്മിറ്റി

Published on 17 August, 2019
കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജന്മനാടിന് ഒരു കൈത്താങ്ങാകാന്‍ യുക്മ ദേശീയ കമ്മിറ്റി

ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കാലവര്‍ഷവും പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികള്‍ എന്നനിലയില്‍ ജന്മനാടിനോടുള്ള കടമ ആരെയും ഓര്‍മ്മപ്പെടുത്തേണ്ടതില്ല. നിരവധി യുകെ പ്രവാസി ഗ്രൂപ്പുകളും വ്യക്തികളും സഹായ ഹസ്തങ്ങളുമായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു.

യുക്മ ദേശീയ സമിതി അംഗ അസോസിയേഷനുകളോടും മറ്റ് മലയാളി സുഹൃത്തുക്കളോടും കേരളത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഒറ്റക്കെട്ടായി സഹായിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ്. ഓരോ അസോസിയേഷനുകളും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അംഗ അസോസിയേഷനുകള്‍ക്കും റീജിയനുകള്‍ക്കും ഇതിനകം അയച്ചു കഴിഞ്ഞു.

തുടര്‍ച്ചയായ ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന ജന്മനാടിനെയും, ഉറ്റവരുടെ വേര്‍പാടിന്റെ സങ്കടത്തിനിടയില്‍, കിടപ്പാടം പോലും നഷ്ടമായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭ്യര്‍ഥിച്ചു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനെ സഹായിക്കുക എന്നത് നമ്മുടെ കടമയായതിനാല്‍ ദുഷ്പ്രചാരണങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതമായ കാര്യം. സഹായം നല്‍കാന്‍ താല്പര്യപ്പെടുന്നവര്‍ എത്രയും വേഗം തങ്ങളാല്‍ കഴിയുന്ന വിധം ഇതിലേക്കായി സംഭാവന ചെയ്യണമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: മനോജ് കുമാര്‍ പിള്ള (പ്രസിഡന്റ്) 07960357679, അലക്‌സ് വര്‍ഗീസ് (സെക്രട്ടറി) 07985641921.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍:
A/C Name - Chief Minister's Distress Relief Fund,
A/C Number - 67319948232,
Branch - City Branch, Thiruvananthapuram,
IFSC - SBIN0070028
SFIFT CODE - SBININBBT08,
A/C Type - Savings,
PAN - AAAGD0584M.


റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക