Image

കശ്‌മീര്‍; പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാട്‌ ആവര്‍ത്തിച്ച്‌ ഇന്ത്യ

Published on 17 August, 2019
കശ്‌മീര്‍; പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാട്‌ ആവര്‍ത്തിച്ച്‌ ഇന്ത്യ
യുഎന്‍: കശ്‌മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാട്‌ ഇന്ത്യ ആവര്‍ത്തിച്ചു.

 ജമ്മുകശ്‌മിര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ അിയന്തര ഇടപെടല്‍ വേണമെന്ന പാകിസ്ഥാന്റെയും ചൈനയുടെയും ആവശ്യം യുഎന്നില്‍ പരാജയപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഇന്ത്യ നിലപാട്‌ വ്യക്തമാക്കിയത്‌. 

രക്ഷസമിതി നടത്തിയ രഹസ്യ യോഗത്തില്‍ ചൈന ഒഴികെയുള്ള അംഗരാജ്യങ്ങള്‍ ഒന്നും പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ചില്ല.

ആര്‍ട്ടിക്കിള്‍ 370 ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്‌. 

അതില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട്‌ ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതായിരുന്നു രഹസ്യ ചര്‍ച്ചയ്‌ക്ക്‌ ശേഷമുള്ള യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ്‌ അക്‌ബറുദീന്റെ പ്രസ്‌താവന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക