Image

നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കും': മന്ത്രി ബാലന്‍

Published on 17 August, 2019
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കും': മന്ത്രി ബാലന്‍
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന്‌ മന്ത്രി എ.കെ ബാലന്‍.

ആദിവാസികളുടെ പുനരധിവാസത്തിനായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമി ഉപയോഗിക്കും.

മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയലേക്ക്‌ മാറ്റാനും ആലോചിക്കുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു .മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കവളപ്പാറയില്‍ ഇന്ന്‌ ജിപിആര്‍ ഉപയോഗിച്ച്‌ തെരച്ചില്‍; ഇനി കണ്ടെത്താനുള്ളത്‌ 21 പേരെ
കവളപ്പാറയില്‍ നിന്ന്‌ ഇനി 21 പേരെയാണ്‌ കണ്ടെത്താനുള്ളത്‌.

 ഇന്ന്‌ മന്ത്രി എ കെ ബാലന്‍ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക