Image

മൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായി

എബി മക്കപ്പുഴ Published on 17 August, 2019
മൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ്  സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായി
ഹ്യൂസ്റ്റണ്‍: കായിക യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇടവകകള്‍ തമ്മിലുള്ള കൂട്ടായ്മയും സൗഹൃദവും വളര്‍ത്തുക എന്ന ലക്ഷ്യവുമായി യൂത്ത് ഫെല്ലോഷിപ്  സംഘടിപ്പിച്ചു വരുന്ന മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സ്‌പോര്‍ട്‌സ് ടുര്‍ണമെന്റ്  ഇത്തവണ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ യൂത്ത് ഫെല്ലോഷിപ് ആണ് ഏറ്റെടുത്തു നടത്തിയതു.

കായിക പ്രമികളായ നൂറു കണക്കിന് ആളുകള്‍ പ്രായഭേദമെന്യേ ടുര്‍ണമെന്റ് കാണികളായി ഹ്യൂസ്റ്റണ്‍ ങക3 ഓഡിറ്റോറിയത്തില്‍ എത്തിയത് ശ്രദ്ധേയമായിരുന്നു    
വിവിധ ഇടവകളില്‍ നിന്നും എത്തിയ കായിക പ്രേമികള്‍ ടുര്‍ണമെന്റ് മത്സര ടീമുകളെ വിസിലടിച്ചും, കു...കൂ വിളിച്ചും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
മികവുറ്റ പ്രകടനം കായിക പ്രേമികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങളും സമ്മാനിച്ചാണ്  കായിക മാമാങ്കം സമാപിച്ചത്. 

ഡോ.റൂബന്‍ തോമസും ജെഫ്‌റി മാത്യു എന്നിവര്‍ കോച്ചായും, മിസ്സ്.റെനിറ്റ തോമസ് ടീം ക്യാപ്റ്റനായും ശ്രേഷമായ പരിശീലനം നല്‍കി കൊണ്ടിരിക്കുന്ന ഡാളസ് സെന്റ് പോള്‍സ് ബാസ്‌കറ്റ് ബോള്‍ ടീം കഴിഞ്ഞ മൂന്നു വര്‍ഷം വിജയ കൊടി  പാറി പറപ്പിച്ചു മറ്റു ടീമുകള്‍ക്ക് അഭിമാനമായി മാറി.

ഇമ്മാനുവേല്‍ മാര്‍ത്തോമാ യൂത്ത ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റില്‍ ടെക്‌സാസ്, ഒക്ലഹോമ റീജ്യണുകളില്‍നിന്നുള്ള എട്ട് ഇടവകകളാണ് പങ്കെടുത്തത്. പ്രധാനമായും ബാസ്‌കറ്റ് ബോള്‍, ബോളി ബോള്‍ എന്നീ കായിക മത്സരങ്ങളില്‍ കുട്ടികളുടെ മിന്നല്‍ പ്രകടങ്ങള്‍  തികച്ചും അവിശ്വസനീയമായ കാഴ്ച ആയിരുന്നു.
സ്‌റ്റേഡിയത്തില്‍ ഉത്സവാന്തരീക്ഷം സമ്മാനിച്ച ഡാന്‍സും, കൂ...കു വിളിയും ഗ്യാലറികളിലെ നിലയ്ക്കാത്ത കരഘോഷവുംമാത്രമല്ല, വിവിധ ഇടവകളില്‍ നിന്നും എത്തിയ വൈദികരുടെ പങ്കാളിത്തവും പ്രത്യകം ശ്രദ്ധിക്കപെട്ടു.

ഇടവക സാഹോദര്യത്തിലും ഐക്യത്തിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു മഹനീയവേദിയായി മാറി എന്ന് വേണം ഈ സ്‌പോര്‍ട്‌സ് ടുര്‍ണമെന്റിനെ വിശേഷിപ്പിക്കേണ്ടത്. 
വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചവരെ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ ആഗസ്‌റ് 11  ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം കൂടിയ യോഗത്തില്‍ ട്രോഫികള്‍ നല്‍കി ആദരിച്ചു.

വോളി ബോള്‍  ബോള്‍: ഒക്ലഹോമ മാര്‍ത്തോമാ ചര്‍ച്ച  (വനിത വിഭാഗം) കാരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ച (പുരുഷ വിഭാഗം) മികച്ച ബോളി ബോള്‍ താരങ്ങളായി ഷീബാ മാത്യു (ഒക്ലഹോമ ) ഷിബു ഫിലിപ്പ് (കാരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ച് )
ബാസ്‌കറ്റ് ബോള്‍ മികച്ച വനിതാ താരമായി  സിഡ്‌നി ഫിലിപ്പ് (സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ) 
 സി ടീം ജേതാക്കളായി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച്
എം.വി.പി രൂബേന്‍ ജോണ്‍
ബി ടീം ജേതാക്കളയി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച്   
എം വി. പി  ബെര്‍ലി പനച്ചകുന്നേല്‍
എ ടീം  ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് 
എം.വി.പി റിക്കി കുരുവിള
പ്രായമേറിയവര്‍ക്കു വേണ്ടി നടത്തിയ കായിക മത്സരത്തില്‍   ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാചര്‍ച്ച് വിജയികളാകുകയും എം.വി.പി ആയി സോബി എബ്രഹാം തെരഞ്ഞെടുക്കപ്പടുകയും ചെയ്തു.


മൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ്  സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായിമൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ്  സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായിമൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ്  സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായിമൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ്  സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായിമൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ്  സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക