Image

ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ആഗസ്‌റ് 17 ശനിയാഴ്ച

പി പി ചെറിയന്‍ Published on 17 August, 2019
ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ  ക്യാമ്പ് ആഗസ്‌റ് 17 ശനിയാഴ്ച
ഡാലസ് : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍,  ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ആഗസ്‌റ് 17  നു ഫ്രിസ്‌കോയിലുള്ള കാര്യ സിദ്ധി ഹനുമാന്‍ ടെംപിളില്‍   രാവിലെ 10  മുതല്‍ വൈകിട്ട് 5 വരെയാണ്  ക്യാമ്പിനുള്ള  ഒരുക്കങ്ങള്‍ നടക്കുന്നത്.

അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള  ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുന്നതിനും ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു, 
Karya Siddhi HanumanTemple,
12030 Independence Parkway Building B, Frisco, TX 75035
Phone: (866) 9966767

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക