Image

ഭരണസമിതി പിരിച്ചുവിടാത്ത മന്ത്രി ബാലകൃഷ്‌ണന്‍ ഏഭ്യന്‍: എംവിആര്‍

Published on 04 May, 2012
ഭരണസമിതി പിരിച്ചുവിടാത്ത മന്ത്രി ബാലകൃഷ്‌ണന്‍ ഏഭ്യന്‍: എംവിആര്‍
കണ്ണൂര്‍: പരിയാരം ഭരണസമിതി പിരിച്ചുവിടാന്‍ കഴിയാത്ത മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ ഏഭ്യനാണെന്ന്‌ സിഎംപി നേതാവ്‌ എം.വി.രാഘവന്‍ ആക്ഷേപിച്ചു. ഒരുവര്‍ഷമായിട്ടും പിരിച്ചുവിടാന്‍ കഴിയാത്ത ഒരു ഞൊണ്ണന്‍ മന്ത്രിയാണ്‌ സി.എന്‍.ബാലകൃഷ്‌ണനെന്നും എം.വി,രാഘവന്‍ പറഞ്ഞു. ഭരണസമിതി പിരിച്ചുവിടുന്നത്‌ ലോകം അട്ടിമറിക്കുന്ന കാര്യമല്ലെന്നും പരിയാരം ഭരണസമിതി പിരിച്ചുവിടാന്‍ ആലോചിച്ചിട്ടില്ലെന്ന്‌ പറയുന്നത്‌ അപമാനകരമാണെന്നും എം.വി.രാഘവന്‍ പറഞ്ഞു.

ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളും പരിശോധിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ ശിപാര്‍ശകളില്‍ ഭരണസമിതി പിരിച്ചുവിടണമെന്ന നിര്‍ദേശമില്ലെന്ന്‌ കണ്ടെത്തിയതായി മന്ത്രിയുടെ പ്രസ്‌താവനയാണ്‌ എംവിആറിനെ ചൊടിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക