Image

കടക്കെണി: ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു, യുവാവ് ആത്മഹത്യചെയ്തു

Published on 16 August, 2019
കടക്കെണി: ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു, യുവാവ് ആത്മഹത്യചെയ്തു


ചാമരാജ്‌നഗര്‍:  കടക്കെണിമൂലം യുവാവ് ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ബെംഗളൂരു ചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ടിലാണ് സംഭവം. ഗുണ്ടല്‍പേട്ട് സ്വദേശിയായ ഓംപ്രകാശ്(38) ആണ് ഭാര്യ നിഖിത(30), മകന്‍ ആര്യ കൃഷ്ണ(4), അച്ഛന്‍ നാഗരാജ് ആചാര്യ(65), അമ്മ ഹേമ രാജു(60) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ബിസിനസ്സിലുണ്ടായ അവിചാരിതമായ നഷ്ടവും കടവുമാണ് ഓംപ്രകാശിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് കുടുംബവും സുഹൃത്തുക്കളുമായി ഓംപ്രകാശ് മൈസൂരുവില്‍നിന്ന് നിന്ന് ഗുണ്ടല്‍പ്പേട്ടിലേക്ക് പോയത്. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഓംപ്രകാശും കുടുംബവും സമീപത്തുള്ള കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു. വീട്ടുകാരുടെയെല്ലാം ഓംപ്രകാശ് വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വന്തം വായില്‍ വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക