Image

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ലോക്കല്‍ കമ്മറ്റി അംഗത്തെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു; പോലീസ് കേസെടുത്തു; മുന്‍പും ഇയാള്‍ പിരിവ് നടത്തി

Published on 16 August, 2019
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ലോക്കല്‍ കമ്മറ്റി അംഗത്തെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു; പോലീസ് കേസെടുത്തു; മുന്‍പും ഇയാള്‍ പിരിവ് നടത്തി


ചേര്‍ത്തല: ദുരിതാശ്വസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെതിരെ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. നേരത്തെ ഓമനക്കുട്ടനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പിലാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. കണ്‍വീനര്‍ എന്ന നിലയില്‍ പോരായ്മകള്‍ റവന്യു ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താതെ സ്വന്തം നിലയില്‍ പണം പിരിച്ചത് ജാഗ്രതക്കുറവാണെന്ന് വിലയിരുത്തിയാണ് സി.പി.എം നടപടി സ്വീകരിച്ചിരുന്നത്.

ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിയിനത്തിലാണ് പണപിരിവ് നടത്തിയത്. മുന്‍കാലങ്ങളിലും ഇങ്ങനെ തന്നെയെന്ന് പറഞ്ഞാണ് ഇയാള്‍ പിരിക്കുന്നത്. പുറത്തുനിന്നും ക്യാമ്പില്‍ എത്തിയ ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും ക്യാമ്പിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള വാഹനത്തിന്റെ വാടക എന്ന ഇനത്തിലാണ് പണപ്പിരിവ്. ദുരിതാശ്വാസ ക്യാമ്പിലെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നിരിക്കെയാണ് ഈ നിര്‍ബന്ധിത പിരിവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക