ബഹറിന്‍ വടകര മണ്ഡലം കെഎംസി സി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിനു ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി
GULF
16-Aug-2019
GULF
16-Aug-2019

മനാമ: കേരളത്തിലുടനീളം പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ മണ്ധലം കമ്മിറ്റിക്ക് വീടുകളും റോഡുകളും വൃത്തിയാക്കാനും മരങ്ങളും മറ്റും നീക്കം ചെയ്യാനും ആവശ്യമായ സാധന സാമഗ്രികള്‍ ബഹറിന്‍ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നല്‍കി.
ബലി പെരുന്നാള്‍ ദിനത്തില്‍ മനാമ കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കെഎംസിസി സീനിയര്‍ നേതാവ് സി.കെ. അബ്ദുല്‍ റഹിമാന്‍ സാഹിബിനു മണ്ഡലം കെഎംസിസി സെക്രട്ടറി അഷ്‌കര്‍ വടകര ഫണ്ട് കൈമാറി.

കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, സിദ്ധീഖ് കണ്ണൂര്‍, ഫൈസല്‍ കണ്ടിത്താഴ, അസ്‌ലം വടകര, സൂപ്പി ജീലാനി, അഷ്‌റഫ് അഴിയൂര്‍, മുനീര്‍ ഒഞ്ചിയം, അന്‍വര്‍ വടകര, അന്‍സാര്‍ കണ്ണൂക്കര, ആഫീസ് വള്ളിക്കാട്, ഹുസൈന്‍ വടകര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments