Image

ഫിലാഡല്‍ഫിയ എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും

ജോജോ കോട്ടൂര്‍ Published on 16 August, 2019
ഫിലാഡല്‍ഫിയ എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും
ബ്രൂമാള്‍, പെന്‍സില്‍വാനിയ: ഫിലാഡല്‍ഫിയ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ജനകീയ പങ്കാളിത്തതോടെ 165-മത് ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിക്കുന്നു. അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖരും, സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്ന ആഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 4.30-നു ഫിലാഡല്‍ഫിയയ്ക്കു സമീപമുള്ള ബ്രൂമാളിലെ മാര്‍പിള്‍ പ്രിസ്ബറ്റേറിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (105 N. Sproul Rd, Broomal, PA 19008) ആരംഭിക്കും.

 താലപ്പൊലികളോടുകൂടിയ ഘോഷയാത്രയോടെ തുടങ്ങുന്ന ആഘോഷങ്ങളില്‍ വിവിധ നൃത്ത പരിപാടികള്‍, ഗാനമേള, മിമിക്‌സ് പരേഡ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജാതി-മത- രാഷ്ട്രീയ വേര്‍തിരിവുകളോ, സംഘടനാ സംവിധാനത്തിന്റെ അതിര്‍വരമ്പുകളോ ഇല്ലാതെ ഫിലഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ ആണ്ടുതോറും ആവേശത്തോടെ പങ്കെടുക്കുന്ന ഓണാഘോഷമാണ് ചതയദിനസ്മൃതിയില്‍ എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിന്റെ തനത് രുചികളോടുകൂടിയുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഇക്കുറിയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. സോമരാജന്‍ (പ്രസിഡന്റ്) 610 638 8044, കെ.ജി. രാമന്‍കുട്ടി (വൈസ് പ്രസിഡന്റ്) 610 853 2928, സുധാകരന്‍ ഗോപാലന്‍ (പ്രോഗ്രാം ചെയര്‍മാന്‍) 610 789 2655, ഭുവനേന്ദ്രദാസ് മാധവന്‍ (267 403 8566).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക