Image

വീരസാഹസിക നായകന്‍ (എഴുതാപ്പുറങ്ങള്‍ 43- ജ്യോതിലക്ഷ്മി നമ്പ്യാര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 16 August, 2019
വീരസാഹസിക നായകന്‍ (എഴുതാപ്പുറങ്ങള്‍ 43- ജ്യോതിലക്ഷ്മി നമ്പ്യാര്‍)
ഹനുമാന്‍  രാമായണത്തിലെ വീരസാഹസിക നായകന്‍ 

കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. മനുഷ്യന്റെ ഈ സ്വഭാവം കണക്കിലെടുത്ത് തന്നെയാകാം  നമ്മുടെ ആചാര്യന്മാര്‍ ഉപനിഷത്തുക്കളും ഇതിഹാസങ്ങളും വേദങ്ങളും സംഗ്രഹിച്ച് കഥാരൂപേണ മനുഷ്യന് ഉപയോഗപ്രദമായ കാര്യങ്ങള്‍ മതഗ്രന്ഥങ്ങളാക്കി നമ്മെ പഠിപ്പിയ്ക്കാന്‍ ശ്രമിച്ചത്.  ഭക്തി എന്ന മനസ്സിന്റെ അര്‍പ്പണബോധം സുഖം തരുന്നതിനോടൊപ്പം ഈ ഗ്രന്ഥങ്ങള്‍ വായിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്ന ജ്ഞാനം നമ്മെ സുധീരരാക്കുന്നു. 

ഭാരതത്തിലെ ഇതിഹാസങ്ങളില്‍ ഒന്നായ രാമായണം സശ്രദ്ധം വായിയ്ക്കുമ്പോള്‍  ഇത് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ്  എഴുതപ്പെട്ടതാണെങ്കിലും  ഇതിലെ ഓരോ കഥാപാത്രങ്ങളും, അവരുടെ സ്വഭാവങ്ങളും,   ഓരോ സാഹചര്യങ്ങളും, പശ്ചാത്തലങ്ങളും  ഇന്നത്തെ  കാലഘട്ടത്തോട് അവിഭാജ്യബന്ധമുള്ളതായി അനുഭവപ്പെടാം  അതുകൊണ്ടുതന്നെ  ഇതിലെ കഥാസന്ദര്‍ഭങ്ങളില്‍നിന്നും  കഥാപാത്രങ്ങളില്‍നിന്നും നമുക്ക് ഇന്നത്തെ ജീവിതത്തിലേയ്ക്ക് പകര്‍ത്താവുന്ന ഒരുപാട് ഗുണപാഠങ്ങള്‍ കണ്ടെത്താന്‍ കഴിയും. 
 
രാമായണത്തിലെ കിഷ്‌കിന്ധകാണ്ഡത്തിലാണ് ഹനുമാന്റെ രംഗപ്രവേശനം എന്നാല്‍ ഹനുമാനെ കുറിച്ച് കൂടുതല്‍ പ്രതിപാദിയ്ക്കുന്നത് സുന്ദരകാണ്ഡത്തിലാണ്. ഹനുമാന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നമ്മളില്‍ ഒരുപാട് അറിവ് പകരുവാന്‍ പര്യാപ്തമാണെന്ന് ഇതില്‍ പ്രതിപാദിയ്ക്കുന്ന ഓരോ സംഭവങ്ങളും അതിനോടനുബന്ധിച്ച് വരുന്ന അവസരങ്ങളും അവയുടെ ഗതിവിഗതികളും സൂക്ഷ്മമായി പഠിച്ചാല്‍ മനസ്സിലാക്കാം. ജീവിതപ്രയാണത്തിനിടയില്‍ നമുക്ക് അഭിമുഖീകരിക്കണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രസ്തുത വിവരങ്ങള്‍ നമുക്ക് സഹായകമാകുന്നു.
കുട്ടികളില്‍ ആത്മവിശ്വാസവും, ഉത്സാഹവും ഉണര്‍ത്തണമെങ്കില്‍ അവരിലെ കഴിവുകളെ കുറിച്ച് നമ്മള്‍ നല്ലതുപറയുകയും അവരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യണമെന്ന് മനഃശാസ്ത്രപരമായി പറയാറുണ്ട് . ഹനുമാന്‍ തന്റെ കഴിവുകളും ശക്തിയും തിരിച്ചറിയാതെ   തന്മൂലം ആത്മവിശ്വാസം പ്രകടിപ്പിക്കാത്ത അതേപ്പറ്റ അവബോധമില്ലാത്ത കഥാപാത്രമായി പല സന്ദര്‍ഭങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.  ആരെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് പറഞ്ഞെങ്കില്‍ മാത്രമേ അദ്ദേഹത്തിന് അതേപ്പറ്റി തിരിച്ചറിവുണ്ടാകുള്ളൂ. അദ്ദേഹം ക്രിയാത്മകമായി പ്രതികരിക്കാറുള്ളു. എന്നാല്‍ ഈ ആത്മവിശ്വാസക്കുറവിനു പിന്നിലും ഒരു കഥയുണ്ടെന്നാണ് പറയപ്പെടുന്നത്. 

അതായത് ഹനുമാന്‍ എന്ന വാനരന്‍ ഒരു ചെറിയ കുട്ടിയായിരുന്ന കാലത്ത് മാതംഗ മഹര്‍ഷിയുടെ ആശ്രമത്തില്‍ വലിയ വൃക്ഷങ്ങള്‍ കടപുഴക്കി ആശ്രമത്തിനു മുകളില്‍ ഇടുക, ഇദ്ദേഹം ധ്യാനത്തിലിരിയ്ക്കുന്ന സമയത്ത്  അദ്ദേഹത്തിന്റെ നീണ്ടുനിവര്‍ന്നു കിടക്കുന്ന താടി വലിയ്ക്കുക എന്നീ  വികൃതികളില്‍ ഏര്‍പ്പെട്ടു. ഈ വികൃതി സഹിയ്ക്കാനാകാതെ മഹര്‍ഷി ഈ കുട്ടികുരങ്ങനെ  'എപ്പോള്‍ നിനക്ക് നിന്റെ ശക്തികൊണ്ട് പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരുമോ, അപ്പോള്‍ നീ നിന്റെ ശക്തിയെക്കുറിച്ച് മറന്നുപോകട്ടെ'. പിന്നീട് ഒരുപാട് മാപ്പപേക്ഷിച്ചപ്പോള്‍ ഈ ശാപത്തില്‍ നിന്നും ഒരു പരിഹാരം എന്നോണം  'നിന്റെ ശക്തിയെ കുറിച്ച് ആരെങ്കിലും ഓര്‍മ്മപ്പെടുത്തിയാല്‍ ഇത് തിരിച്ചുകിട്ടുമെന്ന ഒരു വരവും നല്‍കി ഹനുമാനെ ആശ്വസിപ്പിച്ചു. 
ഹനുമാന്റെ ഈ ആത്മവിശ്വാസക്കുറവ് എടുത്ത് കാണിക്കുന്ന ഒരു സന്ദര്‍ഭമുണ്ട് രാമായണത്തില്‍. ഒപ്പം കഴിവുകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചപ്പോള്‍ ആത്മവിശ്വാസം വീണ്ടെടുത്ത് ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച സന്ദര്‍ഭവും.

സീതാദേവിയെ കണ്ടെത്തനുള്ള ദൗത്യം സുഗ്രീവന്‍ തന്റെ വാനരസേനയെ ഏല്‍പ്പിച്ചു. മായാവിയായ രാവണന്‍ സീതയെ എവിടെ ഒളിപ്പിക്കുമെന്നു നിശ്ച്ചയമില്ലാത്തതിനാല്‍ വാനരന്മാരെ നാല് ദിക്കിലേക്കും അയച്ചിരുന്നു. തെക്കുഭാഗത്തേക്ക് നിയോഗിക്കപ്പെട്ട വാനര സേനയില്‍ ഹനുമാനുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സുഗ്രീവന്‍ കല്‍പ്പിച്ച ഒരു മാസാവധിക്കുള്ളില്‍ ഒരു വിവരവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അവരെല്ലാം കൂട്ടത്തോടെ ആത്മഹത്യക്ക് ശ്രമിക്കുമ്പോള്‍ ജടായുവിന്റെ സഹോദരന്‍ സമ്പാതിയില്‍ നിന്നും സീത ലങ്കയിലുണ്ടെന്നു അറിഞ്ഞു. എന്നാല്‍ ലങ്ക സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. അവിടെപ്പോയി സീതയെ കണ്ടെത്താന്‍ ആര് പോകുമെന്ന് വാനരസേന ചര്‍ച്ചചെയ്‌തെങ്കിലും ആര്‍ക്കും അതിനു പ്രാപ്തിയോ ധൈര്യമോ ഉണ്ടായിരുന്നില്ല. ഹനുമാന്‍ പോലും സമുദ്രം മറി കടക്കുന്നതെങ്ങിനെ എന്ന ചിന്തയിലാണ്. വായു ഭഗവാന്റെ പുത്രനായ ഹനുമാന് എവിടെവേണമെങ്കിലും നിഷ്പ്രയാസം എത്താനുള്ള കഴിവുള്ളതിനാല്‍ ശ്രീരാമന്‍ മുദ്രമോതിരം നല്‍കി സീതാന്വേഷണത്തിനായി ഹനുമാനെയാണ് നിയോഗിക്കുന്നത്. എന്നാല്‍ കരകാണാത്ത സമുദ്രം കടന്നു ലങ്കയില്‍ എത്തുക എന്ന ദൗത്യത്തെകുറിച്ചാലോചിച്ച് സമുദ്രത്തിന്റെ കരയില്‍ ഹനുമാന്‍ തന്നിലുള്ള കഴിവുകളെ കുറിച്ചോര്‍ക്കാതെ നിസ്സഹായനായി നില്‍ക്ക യാണ് ചെയ്തത്.

ആത്മവീര്യം നഷ്ടപ്പെട്ട് വിഷാദമൂകനായിരിക്കുന്ന ഹനുമാനെ  പൂര്‍വ കഥകള്‍പറഞ്ഞു ജാമ്പവാന്‍  അപ്പോള്‍ ആവേശം കൊള്ളിക്കുന്നു.  ചെറിയ കുട്ടിയായ ഹനുമാന്‍ വിശന്നപ്പോള്‍ ചുവന്നു കാണുന്നതൊക്കെ പറിച്ച് തിന്നാം എന്ന അമ്മയുടെ വാക്കുകള്‍ ഓര്‍ത്ത് ഉദിച്ചു വരുന്ന അരുണാര്‍ക്കാനേ അത് തനിയ്ക്ക് കഴിയ്ക്കുവാനുള്ള  ഫലമാണെന്ന് കരുതി ഭീകര രൂപം സ്വീകരിച്ച് അഞ്ഞൂറ് യോജന മുകളിലേയ്ക്കു ചാടി സൂര്യഭഗവാനെ വിഴുങ്ങാന്‍ ശ്രമിച്ചു.  കാളക്കൂറ്റനെപ്പോലെ തനിക്ക് നേരെ പാഞ്ഞുവരുന്ന രൂപത്തെ കണ്ട്  ഭയന്ന സൂര്യഭഗവാന്‍ ദേവാദിദേവനായ  ഇന്ദ്രനോട്  സഹായത്തിനായി അപേക്ഷിച്ചു. സൂര്യനെ രക്ഷിക്കാനായി ഇന്ദ്രന്‍ വജ്രായുധം കൊണ്ട് ഹനുമാന്റെ മുഖത്തടിയ്ക്കുകയും, അടി താടിയെല്ലില്‍ ക്ഷതമേല്പിക്കുകയും ചെയ്തു. (അന്ന് മുതലാണ് ആഞ്ജനേയന് ഹനുമാന്‍ എന്ന പേര്  ലഭിച്ചത്) അടിയുടെ ആഘാതത്തില്‍ നിലം പതിക്കുന്നതിനുമുമ്പ് വായുഭഗവാന്‍ മകനെ താങ്ങിയെടുത്തു.
 
ഇന്ദ്രന്റെ പ്രവര്‍ത്തിയില്‍ മനംനൊന്ത്  പ്രതിഷേധസൂചകമായി വായുഭഗവാന്‍   തന്റെ പ്രയാണം നിര്‍ത്തിവച്ചു മകനോടോത്ത് ഒരു ഗുഹക്കുള്ളില്‍ ഒളിച്ചു. അതോടെ സകല   ജീവജാലങ്ങളും പ്രാണവായു ലഭിയ്ക്കാതെ നശിയ്ക്കാന്‍ തുടങ്ങി. വായുഭഗവാനെ പ്രസാദിപ്പിക്കാന്‍ സൂര്യനും ഇന്ദ്രനും ഹനുമാന് അനേകം വരങ്ങള്‍ നല്‍കി. ഹനുമാന് അസാധാരണ കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും, അസാമാന്യ ശക്തിശാലിയാകും, അറിവും ബുദ്ധിയുമുണ്ടാകും, ഏതു രൂപവും പ്രാപിക്കാന്‍ കഴിയും, മരണം അവനെ സ്പര്‍ശിക്കയില്ല, അവന്‍ ചിരജ്ഞീവിയാകും. ഇത്രയും വരങ്ങള്‍  മകന് ലഭിച്ചപ്പോള്‍ വായുഭഗവാന്‍ പുറത്ത് വന്നു എല്ലായിടത്തും വായു നിറഞ്ഞു. ഇത്തരം കഥകള്‍ കേട്ട ഹനുമാന്‍ തന്റെ കഴിവുകളില്‍ സ്വയം ബോധവാന്‍ ആകുകയും ആത്മവിശ്വാസത്തെ വീണ്ടെടുക്കുകയും സമുദ്രം ചാടിക്കടന്ന് സീതാദേവിയെ അന്വേഷിച്ചുപോകാന്‍  തയ്യാറാകുകയും ചെയ്യുന്നു

ഈ കഥാശകലത്തില്‍ നിന്നും മനസ്സിലാകുന്നത്,   ആത്മവിശ്വാസം ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ഒന്നാണെന്നാണ്. നമ്മിലുള്ള കഴിവിനെയും അറിവിനെയും നമ്മള്‍ തിരിച്ചറിയുമ്പോഴാണ് നമുക്ക് ആത്മവിശ്വാസം ലഭിയ്ക്കുന്നത്. സ്വയം നമ്മിലുള്ള വിശ്വാസം ദൃഢമാകുമ്പോള്‍ സംശയങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നില്ല. ഈ ആത്മവിശ്വാസം നമ്മെ ഏതു പ്രതിബന്ധത്തെ നേരിടാനും   നമ്മുടെ ലക്ഷ്യത്തിലെത്തിലെത്തിക്കാനും സഹായിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മള്‍ നമ്മുടെ ശക്തി തിരിച്ചറിയണം. നമ്മുടെ ആലോചനക്കുറവുകൊണ്ട് ആ ശക്തി മറഞ്ഞുകിടക്കുന്നു. നമ്മള്‍ ആ ശക്തിയാര്‍ജ്ജിക്കണം . എങ്കിലേ വിജയം സുനിശ്ചിതമാകുകയുള്ളു.

തുടര്‍ന്ന് ഈ ഭാഗത്തില്‍ പ്രതിപാദിയ്ക്കുന്നത് ആത്മവിശ്വാസം കൈവരിച്ച ഹനുമാന് പല പ്രതിബന്ധങ്ങളും നേരിടേണ്ടതായി വന്നു എന്നതാണ്. ആത്മവിശ്വാസം ലഭിക്കുമ്പോള്‍ നമുക്ക് മനഃസാന്നിധ്യമുണ്ടാകുന്നു. നമ്മള്‍ ഇടറുകയോ , പതറുകയോ ഇല്ല സമുദ്രത്തെ മുറിച്ചുകടക്കാനുള്ള   ആകാശത്തിലൂടെയുള്ള പ്രയാണത്തിനിടയില്‍  മുകളില്‍ സഞ്ചരിയ്ക്കുന്ന നിഴല്‍ നോക്കി അവരെ പിടിയ്ക്കാന്‍ കഴിവുള്ള സിംഹിക എന്ന രാക്ഷസി ഹനുമാനെ പിടിയ്ക്കാന്‍ തീരുമാനിച്ചു. പുറകില്‍ നിന്നും ഒരു ശക്തി തന്നെ വലിയ്ക്കുന്നതായി തോന്നിയ ഹനുമാന്‍ കണ്ടത് സമുദ്രത്തിന്റെ മുകളിലൂടെ പലായനം ചെയ്‌തെടുക്കുന്ന രാക്ഷസിയെയാണ്. ഇവിടെയും ഹനുമാന്‍ തന്റെ ശക്തികൊണ്ട് അവരെ വധിച്ചു തന്റെ മാര്‍ഗം സുഗമമാക്കി.

തുടര്‍ന്നുള്ള യാത്രയില്‍ ഹനുമാന് നേരിടേണ്ടി വന്ന പരീക്ഷണം, എല്ലാ നാഗങ്ങളുടെയും 'അമ്മ എന്ന് അവകാശപ്പെട്ടു ഹനുമാനെ തന്റെ ഇരയാക്കാന്‍  ശ്രമിച്ച സുരസാ എന്ന ഭീകര നാഗത്തെയാണ്. താന്‍ വളരെ വിശന്നിരിയ്ക്കുകയാണെന്നും തന്റെ ഇരയാകാന്‍ തയ്യാറിക്കൊള്ളണമെന്നും പറഞ്ഞു തിന്നാന്‍  ഒരുങ്ങിയ സുരസായോട്  താന്‍ ഭഗവന്‍ ശ്രീരാമനുവേണ്ടിയുള്ള ഒരു ചുമതലയിലാണെന്നും തന്നെ ഭക്ഷിയ്ക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. ഇതൊന്നും ചെവികൊള്ളാത്ത സുരസായോട് സീതദേവിയെ അന്വേഷിച്ച് പോകുകയാണെന്നും മാര്‍ഗ്ഗ തടസ്സം സൃഷ്ടിയ്ക്കരുതെന്നും ഒരു സ്ത്രീയുടെ മാനസികാവസ്ഥ അമ്മയാകുന്ന നിങ്ങള്‍ മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു. എന്ത് പറഞ്ഞിട്ടും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലെന്നു മനസ്സിലാക്കിയ ഹനുമാന്‍ തന്നെ കഴിച്ചുകൊള്ളാന്‍ സമ്മതിച്ചു ഭീമമായ രൂപം സ്വീകരിച്ചു.   ഭീമാകാരനായ ഹനുമാനെ കഴിയ്ക്കാന്‍ വിധം വായ് പിളര്‍ന്ന സുരസായുടെ വായില്‍ അപ്രതീക്ഷിതമായി ചെറിയ രൂപം സ്വീകരിച്ച്    വായിലൂടെ അകത്തുപോയി ഹനുമാന്‍ പുറത്തുവന്നു .  ഈ പരീക്ഷണത്തില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെട്ട ഹനുമാന്റെ ബുദ്ധിയില്‍ സുരസാ സംതൃപ്തയാകുകയും അദ്ദേഹത്തെ അനുഗ്രഹിയ്ക്കുകയും ചെയ്തു.
 
ഈ കഥയില്‍നിന്നും നമുക്ക് മനസ്സിലാക്കാനുള്ളത് ആതവിശ്വാസവും വ്യക്തമായ ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അഭിമുഖീകരിച്ച് വിജയം കൈവരിയ്ക്കാന്‍ കഴിയുമെന്നതാണ്. ഇവിടെ ആത്മവിശ്വാസം കൈവരിച്ച ഹനുമാന്‍ ധൈര്യം ഉപയോഗിച്ചു എന്നുമാത്രമല്ല ലക്ഷ്യ പ്രാപ്തിയ്ക്കായി തന്റെ ബുദ്ധിയും അവസരോചിതമായി ഉപയോഗിച്ചതായി കാണാം. ആത്മവിശ്വാസവും ധൈര്യവും അതിലുപരി സാമാന്യബുദ്ധിയും വിജയത്തിന് അനിവാര്യമാണ്. 

ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു സമുദ്രം കടക്കാന്‍ പ്രയത്‌നിയ്ക്കുന്ന ഹനുമാന് മാര്‍ഗ്ഗമദ്ധ്യേ മൈനാക പര്‍വ്വതം തന്റെ മുകളില്‍ വിശ്രമം വാഗ്ദാനം ചെയ്യുന്നു . എന്നാല്‍ ഹനുമാന്‍ ആ ഉപചാരത്തെ നിഷേധിയ്ക്കുകയും ലക്ഷ്യബോധം മുന്നില്‍കണ്ട് തന്റെ യാത്ര തുടരുകയും ചെയ്യുന്നു. ലക്ഷ്യത്തിന്റെ മാര്‍ഗ്ഗത്തില്‍ വിശ്രമം ഒരു തടസ്സമാകരുതെന്നാണ് ഹനുമാന്‍ തീര്‍ച്ചപ്പെടുത്തിയത് ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ടത് ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ തളര്‍ച്ചയും വിശ്രമവും മനസ്സിനെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കുകയും ഇത് ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്. 
 
ആത്മവിശ്വാസം കൈവന്ന ഹനുമാന്‍ ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും മറികടന്നു ലങ്കയില്‍ എത്തി. . അങ്ങിനെ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ലങ്കയില്‍ എത്തിയ ഹനുമാന്‍ ഒരുകുട്ടികുരങ്ങിന്റെ രൂപം സ്വീകരിച്ച സീതാദേവിയെ അന്വേഷിച്ചു തുടങ്ങി. സര്‍വ്വാഭരണഭുഷിതയായ രാവണന്റെ ഭാര്യയെ കണ്ട് ഹനുമാന്‍ ഒരു നിമിഷം സീതാദേവിയാണെന്നു തെറ്റിദ്ധരിയ്ക്കുകയും എന്നാല്‍ ശ്രീരാമസ്വാമിയുടെ സാമീപ്യമില്ലാത്ത സീതാദേവിയ്ക് ഇത്രയും അണിഞ്ഞൊരുങ്ങാന്‍ കഴിയില്ല എന്നുമുള്ള ചിന്ത ഹനുമാന്റെ തെറ്റിദ്ധാരണയെ ദൂരീകരിക്കയും ചെയ്തു.  ഈ സന്ദര്‍ഭം നല്‍കുന്ന സന്ദേശം ആത്മവിശ്വാസവും ധൈര്യവും സാമാന്യബുദ്ധിയും മാത്രമല്ല വിവേചന ബുദ്ധിയും വിജയത്തിലേക്കുള്ള മാഗ്ഗമാണെന്നാണ്. കൂടാതെ ഹനുമാന്‍ രാമനില്‍ ഉറച്ച് വിശ്വസിച്ചിരുന്നു. കൈവല്യദാതാവായ ശ്രീരാമന്റെ കരുണാര്‍ദ്രമായ കൈ തനിക്ക് താങ്ങായി എപ്പോഴുമുണ്ടെന്നു ഹനുമാന്‍ ദൃഢമായി വിശ്വസിച്ചിരുന്നു. ഈശ്വരവിശ്വാസം നമ്മുടെ പ്രവര്‍ത്തികളെ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായകമാകുന്നു.

രാമായണം എന്ന പുണ്യഗ്രന്ഥത്തിലെ ഒരു കഥാപാത്രമായ ഹനുമാനിലൂടെ, ജീവിതത്തില്‍ മനുഷ്യന്‍ ഓര്‍ക്കേണ്ടതായ ഇത്രയും കാര്യങ്ങള്‍ സംഗ്രഹിച്ചതുപോലെ ഓരോ കഥാപാത്രങ്ങളേയും പശ്ചാത്തലങ്ങളെയും വിലയിരുത്തിയാല്‍ രാമായണം എന്നുമാത്രമല്ല ഏതൊരു പുണ്യഗ്രന്ഥവും മതത്തിന്റെ വിശ്വാസങ്ങളെ തലമുറകള്‍ക്കു കൈമാറുവാനുള്ള ഒരു ഉപാധി മാത്രമായിട്ടല്ല ജനങ്ങളെ നന്മയിലേക്കു നയിയ്ക്കുന്ന വഴികാട്ടികൂടിയാകുന്നു അത് എന്ന് മനസ്സിലാക്കാം.
  
ഇത്തരം ഗ്രന്ഥങ്ങളുടെ ഉള്ളടക്കം അറിയാതെ അവ വെറും മതങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി മാത്രം മനസ്സിലാക്കുമ്പോഴാണ് രാമായണവും, ബൈബിളും, ഖുറാനും പരസ്പരം ശത്രുക്കളാകുന്നത്.  .ഏതു മതവിശ്വാസിയുമാകട്ടെ അവന്‍ പിന്‍തുടരുന്ന മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും കുറിച്ചുള്ള ജ്ഞാനം സമ്പാദിച്ചാല്‍ മനുഷ്യനെന്ന ഒറ്റ ചിന്തയില്‍ അവനു എത്തിച്ചേരുവാന്‍ കഴിഞ്ഞേക്കാം. എന്നുമാത്രമല്ല നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്‌തേക്കാം. ഏതു ഗ്രന്ഥങ്ങള്‍ വായിയ്കുന്നതും മതത്തിനുവേണ്ടി അല്ലെങ്കില്‍ ദൈവത്തിനുവേണ്ടിയാകരുത്. അറിവിനുവേണ്ടി അറിവിനുവേണ്ടിയെന്ന അവബോധത്തോടെ തന്നെയാകണം.
 
മറ്റൊരു രാമായണമാസം ഇവിടെ പൂര്‍ണ്ണമായിരിയ്കുന്നു. ഓരോ മതവിശ്വാസവും അനുസരിച്ചു അവരുടെ പുണ്യഗ്രന്ഥ്ത്തിന്റെ വായനയ്ക്കായി പ്രത്യേക മാസങ്ങള്‍ ആചരിയ്ക്കുന്നത് വൃതാനുഷ്ഠാനത്തോടും ചിട്ടയോടും കൂടി അവ പാരായണം ചെയ്യുന്നതിനാകാം.  അറിവ് കാംക്ഷിക്കുന്നവര്‍ക്ക്  പ്രത്യേക സന്ദര്‍ഭത്തിനുവേണ്ടി കാത്തുനില്‍ക്കേണ്ട കാര്യമില്ല.  അറിവിനെത്തേടിയുള്ള പ്രയാണം  സമയമോ കാലമോ നോക്കാതെ ജീവിത യാത്രയില്‍ ഉടനീളം തുടരാം.
Join WhatsApp News
P R Girish Nair 2019-08-16 11:05:40
ശ്രീമതി ജ്യോതിലക്ഷ്മി വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

ഇതിഹാസ ഗ്രന്ഥങ്ങളിൽ താങ്കൾക്കുള്ള പാണ്ഡിത്യം വിളിച്ചോതുന്ന ലേഖനം.  വായനക്കാർക്ക് നല്ല ഒരു സന്ദേശവും നൽകുന്നു.
അജിത്ത് പള്ളം 2019-08-16 22:40:30
ശരിക്കും എഴുത്തിലൂടെ വായന ക്കാരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.. നല്ല ഭാഷ... ഒപ്പം വായന സുഖം തരുന്ന എഴുത്തിന്റെ അവതരണം..... ആശംസകൾ 
amerikkan mollakka 2019-08-17 11:31:14
പൊന്നു സാഹിബ ഇങ്ങക്ക് ഞമ്മടെ സലാം .ഹനുമാൻകുട്ടി 
സൂര്യനെ ബിഴുങ്ങാൻ ചാടിയത്  ഭയങ്ക രമായി 
ഞമ്മക്ക് ഈ കഥകളൊന്നും അറിയില്ല.ഹനുമാന് 
ബീവിമാരൊന്നും ഉണ്ടായില്ലേ?  ഇനിയും 
ഹിന്ദുമതത്തിലെ കഥകൾ ഇങ്ങടെ ചേലുക്ക്  എയ്തി 
ഇങ്ങളും ഒരു സംഭവമോ ഇതിഹാസമോ ഒക്കെ 
ആകുക സാഹിബെ . അപ്പൊ അസ്സലാം അലൈക്കും 
ഓണം ബരാൻ പോകു ണ് ണ്ട്. അതിന്റെ കഥകളും 
എയ്‌തുക. ഇങ്ങളെ പടച്ചോൻ കാക്കട്ടെ. നല്ല 
എയ്തതുകാരിയായി ബരുക .ഇപ്പോഴും ആണ് 
കുറേക്കൂടി, പെരുത്ത്, ഇമ്മിണി ബല്യ എയ്ത്തുകാരിയാകുക.
Jayasree G Nair 2019-08-18 03:32:30
വാനരനസേന സീതാന്വേഷണത്തിന് ലങ്കയിലേക്ക് പോകുന്ന അവസരത്തിങ്കൽ ഓരോരുത്തരോടും ശ്രീരാമ ഭഗവാൻ ചില ചോദ്യങ്ങൾ ചോദിച്ചു. ആരുടെയും ഉത്തരം തൃപ്തികരമായി തോന്നിയില്ല. സമുദ്രം ചാടിക്കടക്കാനുള്ള കരുത്ത് ആരിലും ഭഗവാനു കാണാൻ സാധിച്ചില്ല. ഒടുവിൾ ഭഗവാൻ, ഹനുമാൻകുട്ടിയോട് സീതാ ദേവി ലങ്കയിലുണ്ടോ  എന്ന് അറിഞ്ഞു വരാൻ കഴിയുമോ എന്ന് ആരാഞ്ഞു. ആഞ്ജനേയൻ തെയ്യാറായപ്പോൾ ഭഗവാൻ ചോദിച്ചു നീ ഇതിനു മുമ്പ് സമുദ്രം ചാടിക്കടന്നിട്ടുണ്ടോ, ലങ്കയിൾ പോയിട്ടുണ്ടോ, സീതാ ദേവിയെ കണ്ടിട്ടുണ്ടോ എന്ന്. എന്നാൽ ഹനുമാൻജിയുടെയും ഉത്തരം മറ്റുള്ളവരിൽ നിന്നും വ്യതൃസ്തം ആയിരുന്നില്ല. പിന്നെ എന്ത് ധൈര്യത്തിൾ ആണ് ഈ ദൌത്യം ഏറ്റെടുത്തത്. 
ഹനുമാൻ ഭഗവാന്റെ പാദങ്ങളിൾ വണങ്ങി, സ്വന്തം നെഞ്ചിൾ കൈവച്ച്  പറഞ്ഞു, പ്രഭോ, എന്നെ ഈ ദൗത്യം ഏൾപ്പിക്കുന്ന അങ്ങ് അത് ചെയ്തുതീർക്കാനുള്ള ബുദ്ധിയും, കരുത്തും തരുമെന്ന് എനിക്ക് ഉറപ്പുണ്ട്.  എന്റെ ദൌത്യം വിജയിപ്പിക്കേണ്ടത്, അങ്ങയുടെ ചുമതലയാണ്; അങ്ങ് കല്പിച്ചാല് ഞാൻ‍ തീർച്ചയായും ചെയ്യ്തിരിക്കും.  അതിലെ വിജയ പരാജയങ്ങൾ  അങ്ങയുടേതാണ്. ഭഗവാന്റെ കരുണാർദ്രമായ കൈ തന്നിൽ എപ്പോഴും താങ്ങായി ഉണ്ടാവും എന്ന ദൃഢമായ വിശ്വാസം അവിടെ എടുത്ത് കാണിക്കുന്നു. ഈശ്വരനിൽ,  ഇങ്ങനെയുള്ള ഉറച്ച വിശ്വാസവും, ഭക്തിയും ഉണ്ടെങ്കിൽ ഏത് മതവിശ്വാസി ആണെങ്കിലും ഒരു കാര്യത്തിലും പരാജയം ഉണ്ടാവുകയില്ല. എല്ലാം ഈശ്വരാർപ്പിതമായി മാത്രം ചെയ്യുക, അപ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഈശ്വരൻ ഏറ്റെടുക്കും അത് വിജയമാവുകയും ചെയ്യും. 

എല്ലാ ഗ്രന്ഥങ്ങളിലും അത് മതഗ്രന്ഥമായാലും അല്ലെങ്കിലും നന്മയും തിന്മയുടെയും വശങ്ങൾ ഉണ്ടാകും. വേദപുസ്തകങ്ങൾ ഓരോ മതത്തിന്റെയും വഴികാട്ടികൾ ആണ്. ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ നന്മയുടെ വശം ഉൾക്കൊള്ളുക എന്നു ശ്രീമതി ജ്യോതിലക്ഷ്മി വായനക്കാർക്ക് ഈ കഥയിലൂടെ ഉപദേശിക്കുന്നു. 

എല്ലാ ആശംസകളും നേരുന്നു.
വാനരസേന ദ്രാവിടരോ? 2019-08-18 08:21:07

ഇന്നേവരെ എഴുത പെട്ടിട്ടുള്ള എല്ലാ വേദങ്ങളും പുരുഷൻ എഴുതിയവ ആണ്. പുരുഷ മേദാവിത്തത്തിൽ  തല മരച്ച 'ആൽഫാ മെയിൽ' സിൻഡ്രോം എന്ന മനോരോഗം ബാധിച്ച പുരുഷൻ എഴുതിയവ.. തെക്കേ ഇന്ത്യയിലെ കറുത്ത ദ്രാവിഡരെ കണ്ട ' സവർണ്ണ' എഴുത്തുകാരൻ  അവരെ കുരങ്ങുകൾ എന്ന് കരുതിയതിൽ അത്ഭുതം ഇല്ല. അവർ ആണ് രാമായണത്തിലെ കുരങ്ങന്മാർ. ആഫ്രിക്കയിലെ കറുത്ത തൊലിയുള്ള മനുഷരെ വേട്ടയാടി പിടിച്ചു ചങ്ങല കൊണ്ട് പൂട്ടി അടിമ പണി ചെയ്യിച്ചു പണിതു ഉയർത്തിയ അമേരിക്കയിൽ പോലും ഇന്നും അമേരിക്കയിലെ വെള്ളക്കാർ; കറുത്തവരെ മനുഷർ ആയി കാണുന്നില്ല. ഇത്തരം കിരാത വിവേചനം കാട്ടുന്നവർ ക്രിസ്താനികൾ എന്ന് അവകാശ പെടുന്നു.

 സ്ത്രികളെ കന്നുകാലികളുടെ കൂടെ എണ്ണുകയും  അവരെ അടിമകൾ ആയി വിൽക്കുകയും ചെയിത ശിലായുഗ കിരാതൻമാരുടെ പ്രചരണ പത്രിക ആണ് ഹീബ്രുവിൽ തുടങ്ങിയ -സത്യ വേദപുസ്തകം.ഇതിൽ സത്യം മാത്രം ഇല്ല എന്നത് ആണ് വലിയ സത്യം. ഇ കള്ള സാഹിത്യത്തിൽ നിന്നും ഉരുവായതു ആണ് ഇന്ന് കാണുന്ന യൂദ മതം , ക്രിസ്ത്യൻ മതം, ഇസ്ലാം മതം. ഇ മൂന്നു മതങ്ങൾ കൂടി ഇ ഭൂമിയെ ഇന്ന് നരകം  ആക്കി. ഇ മത ഗ്രന്ധങ്ങൾ എല്ലാം കുപ്പയിലേക്കു എറിയു. മതത്തെ ഉപേഷിക്കു. മറ്റുള്ളവരെ സ്നേഹിക്കുക,സഹായിക്കുക. അതാണ്  മനുഷ്യന് വേണ്ടിയ മാർഗം.-andrew

 

SchCast 2019-08-19 13:27:00

If ignorance take the shape of a tongue it will sound like the bit with heading "Vanarasena dravidaro?".

Read the religious texts with an open mind. Do not open it with the preconceived notion that my text is the only one suitable for human race. As far as the Holy Bible is concerned, it is the breath of life from the creator. It was truthfully interpreted by Jesus in Matthew 22.

Jesus said unto him, Thou shalt love the Lord thy God with all thy heart, and with all thy soul, and with all thy mind. 38This is the first and great commandment. 39And the second is like unto it, Thou shalt love thy neighbour as thyself. 40On these two commandments hang all the law and the prophets.

Like I said 'Keep an open mind"....

Anthappan 2019-08-19 18:14:25
Mathew 23 is talking about you SchCast.  Try to follow Jesus bro and you will abandon Christianity, Hinduism, Mohammedanism, and all religious hullabaloo and be a good human being  

A Warning Against Hypocrisy.

23 Then Jesus said to the crowds and to his disciples: 2 “The teachers of the law and the Pharisees sit in Moses’ seat. 3 So you must be careful to do everything they tell you. But do not do what they do, for they do not practice what they preach. 4 They tie up heavy, cumbersome loads and put them on other people’s shoulders, but they themselves are not willing to lift a finger to move them.

5 “Everything they do is done for people to see: They make their phylacteries  wide and the tassels on their garments long; 6 they love the place of honor at banquets and the most important seats in the synagogues; 7 they love to be greeted with respect in the marketplaces and to be called ‘Rabbi’ by others.

8 “But you are not to be called ‘Rabbi,’ for you have one Teacher, and you are all brothers. 9 And do not call anyone on earth ‘father,’ for you have one Father, and he is in heaven. 10 Nor are you to be called instructors, for you have one Instructor, the Messiah. 11 The greatest among you will be your servant. 12 For those who exalt themselves will be humbled, and those who humble themselves will be exalted.

Seven Woes on the Teachers of the Law and the Pharisees
13 “Woe to you, teachers of the law and Pharisees, you hypocrites! You shut the door of the kingdom of heaven in people’s faces. You yourselves do not enter, nor will you let those enter who are trying to. [14] [b]

15 “Woe to you, teachers of the law and Pharisees, you hypocrites! You travel over land and sea to win a single convert, and when you have succeeded, you make them twice as much a child of hell as you are.

16 “Woe to you, blind guides! You say, ‘If anyone swears by the temple, it means nothing; but anyone who swears by the gold of the temple is bound by that oath.’ 17 You blind fools! Which is greater: the gold, or the temple that makes the gold sacred? 18 You also say, ‘If anyone swears by the altar, it means nothing; but anyone who swears by the gift on the altar is bound by that oath.’ 19 You blind men! Which is greater: the gift, or the altar that makes the gift sacred? 20 Therefore, anyone who swears by the altar swears by it and by everything on it. 21 And anyone who swears by the temple swears by it and by the one who dwells in it. 22 And anyone who swears by heaven swears by God’s throne and by the one who sits on it.

23 “Woe to you, teachers of the law and Pharisees, you hypocrites! You give a tenth of your spices—mint, dill and cumin. But you have neglected the more important matters of the law—justice, mercy and faithfulness. You should have practiced the latter, without neglecting the former. 24 You blind guides! You strain out a gnat but swallow a camel.

25 “Woe to you, teachers of the law and Pharisees, you hypocrites! You clean the outside of the cup and dish, but inside they are full of greed and self-indulgence. 26 Blind Pharisee! First clean the inside of the cup and dish, and then the outside also will be clean.

27 “Woe to you, teachers of the law and Pharisees, you hypocrites! You are like whitewashed tombs, which look beautiful on the outside but on the inside are full of the bones of the dead and everything unclean. 28 In the same way, on the outside you appear to people as righteous but on the inside you are full of hypocrisy and wickedness.

29 “Woe to you, teachers of the law and Pharisees, you hypocrites! You build tombs for the prophets and decorate the graves of the righteous. 30 And you say, ‘If we had lived in the days of our ancestors, we would not have taken part with them in shedding the blood of the prophets.’ 31 So you testify against yourselves that you are the descendants of those who murdered the prophets. 32 Go ahead, then, and complete what your ancestors started!

33 “You snakes! You brood of vipers! How will you escape being condemned to hell? 34 Therefore I am sending you prophets and sages and teachers. Some of them you will kill and crucify; others you will flog in your synagogues and pursue from town to town. 35 And so upon you will come all the righteous blood that has been shed on earth, from the blood of righteous Abel to the blood of Zechariah son of Berekiah, whom you murdered between the temple and the altar. 36 Truly I tell you, all this will come on this generation.

37 “Jerusalem, Jerusalem, you who kill the prophets and stone those sent to you, how often I have longed to gather your children together, as a hen gathers her chicks under her wings, and you were not willing. 38 Look, your house is left to you desolate. 39 For I tell you, you will not see me again until you say, ‘Blessed is he who comes in the name of the Lord.’[c]”
Vayanakaaran 2019-08-19 18:51:08
ഹനുമാന്റെ കഥയിലൂടെ ജ്യോതിലക്ഷ്മി നമ്പ്യാർ 
പറയുന്നത് എന്താണ്. നമ്മളെ മനസ്സിലാക്കുക 
നമ്മുടെ കഴിവുകൾ തിരിച്ചറിയുക. അപ്പോൾ 
ആത്മവിശ്വാസം കൈവരും. അതില്ലാതെ 
SchCast  ബൈബിളും പൊക്കി വന്നാൽ 
ബൈബിൾ അറിയുന്നവർ പ്രതികരിക്കും.
എന്തിനാ സഹോഹദര യേശുനാഥന്റെ 
പേര് പറഞ്ഞു തമ്മിൽ തമ്മിൽ തല്ലി 
മനസമാധാനം കെടുത്തുന്നത്. യേശു 
പറഞ്ഞത് നിങ്ങൾക്ക് സമാധാനം എന്നല്ലേ.
ശ്രീ നൈനാൻ മാത്തുള്ള രംഗപ്രവേശം 
ചെയ്യാൻ സമയമായി. അന്തപ്പനും ആൻഡ്രുവും 
നിരന്നു കുരുക്ഷേത്രം സജ്ജമായി. 
കൃഷ്ണാ നീ എവിടെ....
Das 2019-08-20 03:47:23

Impressive content Jyoti ma'm for sharing beautiful insight into the minds of different faith & the great Ramayana itself is one such source; learning reflects overall... Keep it up !

SchCast 2019-08-20 14:21:23

Honorable readers and contributors of emalayalee,

I was reacting to the statement made by the writer of piece 'Vanarasena Dravidro?' In the bit, the writer is singling out three religions: Christianity, Islam and Judaism. He/She goes further and instructs the readers to throw their religious texts in the trash bin. Instead of reacting to the biased and uninformed expression, Anthappan etc. are training their guns at the opinion of religious minority (at least in Malayala Nadu). How sad indeed!

I have no problems with anyone following their creed or culture. All I say is 'E pluribus Unum.' What a magnificent principle. Free thinkers like Anthappan should be in the forefront. I know it is not going to happen because he is one-track minded. And as far as the followers of Jesus is concerned, Anthappan has to read more...Maybe he can start with the history of Father Damien.

About the article..Congrats to Ms. Jyothi Lekshmi Nambiar for the well-written article. I have heard many stories about 'Hanuman' from childhood. I have also seen some dramas enacted in temple courtyard in the night time. I remember my Malayalam teacher of tenth standard had mentioned that 'Hanuman' was bestowed with a boon that even after someone killing him, he can come alive after 90 minutes.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക