Image

പുത്തുമല; തിരച്ചില്‍ നിര്‍ത്തുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം

Published on 16 August, 2019
പുത്തുമല; തിരച്ചില്‍ നിര്‍ത്തുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം
പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ഏ കെ ശശീന്ദ്രന്‍ പറഞ്ഞു. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരും. തിരച്ചിലിനായി ജിപിആര്‍ (റഡാര്‍ സംവിധാനം) കൊണ്ടുവരും. ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലും തിരച്ചില്‍ നടത്തും. ബന്ധുക്കള്‍ക്ക് സംശയം ഉള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിരുന്നു. 'ഉരുള്‍പൊട്ടല്‍ നടന്ന ഒരു സ്ഥലത്തും തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനം എടുത്തിട്ടില്ല . തിരച്ചില്‍ തുടരുന്നു എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു,' എന്നാണ് ഫേസ്ബുക്ക് പേജിലൂടെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.

കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക