Image

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും അമ്മയും കുഞ്ഞും തെറിച്ചുവീണു; അമ്മ മരിച്ചു

Published on 16 August, 2019
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും അമ്മയും കുഞ്ഞും തെറിച്ചുവീണു; അമ്മ മരിച്ചു
രാമപുരം: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്നും അമ്മയും, കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തില്‍ അമ്മ മരിച്ചു. കുഞ്ഞിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8:20ഓടെയാണ് സംഭവം. ഇരുമ്ബുകുഴി കവലയ്ക്ക് സമീപം ഒഴുകയില്‍മേരി (70) ആണ് മരിച്ചത്. 

വല്യവീട്ടില്‍ പാലത്തിന് സമീപത്തെ സ്റ്റോപ്പില്‍ നിന്നുമാണ് ഇരുവരും ബസില്‍ കയറിയത്. ഇരുമ്ബുകുഴി കവലയിലെ വളവ് തിരിഞ്ഞപ്പോള്‍ അമ്മയും കുഞ്ഞും ഡോറിലൂടെ പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയില്‍ മേരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മേരിയുടെ മകള്‍ ആഗ്നസ് റോഡിലുണ്ടായിരുന്ന ബൈക്കിലാണ് വീണത്. ഇത് പരിക്കിന്റെ തീവ്രത കുറച്ചു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക