Image

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിനു മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 16 August, 2019
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിനു മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെയും എസ്‌പി ആര്‍. ഹരിശങ്കറിന്റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനു മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബുധനാഴ്ച ഉച്ചയ്ക്ക് മയ്യത്തുംകരയിലാണ് സംഭവം.


പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനായി എത്തിയ എസ്‌പി ആര്‍. ഹരിശങ്കറുമാണ് ശൂരനാട്ടെ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്.


ഇതേ തുടര്‍ന്ന് ശൂരനാട് പോലീസ് സ്റ്റേഷനിലെ കോന്‍സ്റ്റബിള്‍ രാജേഷ്, സീനിയര്‍ കോന്‍സ്റ്റബിള്‍ ഹരിലാല്‍, റൂറല്‍ പോലീസ് സ്പഷെല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യൂദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച്‌ എസ്‌പി സസ്‌പെന്‍ഡ് ചെയ്തത്.

Join WhatsApp News
Vayanakkaran 2019-08-16 08:25:09
ഇവരെങ്ങോട്ട് ഓടിപ്പോവാ ഇത്ര ധിറുതിയിൽ! വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാനവും!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക