Image

ഓരാവര്‍ത്തി പോലും വായിക്കാതെയാണ് പലരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 16 August, 2019
ഓരാവര്‍ത്തി പോലും വായിക്കാതെയാണ് പലരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

 ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് . മലയോരത്ത് ജീവിക്കുന്നവരെ ഓര്‍ത്താണ് കോണ്‍ഗ്രസ് നേരത്തെ റിപ്പോര്‍ട്ടിനെ എതിര്‍ത്തിരുന്നതെന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു . തന്റെ നിലപാട് ഇന്നും ഇന്നലെയും നാളെയും ഒന്നായിരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

'താത്ക്കാലിക ലാഭത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വം ഭൂമാഫിയകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി . ഓരാവര്‍ത്തി പോലും വായിക്കാതെയാണ് പലരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് പറയുന്നത് . ഗാഡ്ഗിലിനെ കുറിച്ച്‌ പറയുമ്ബോള്‍ പലരും രോഷാകുലരായി തുള്ളുന്നത് ശരിയായ കാര്യമല്ല . അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ഒരു ഗാന്ധിയനാണ്. ഏതെങ്കിലും ജനതയോട് ശത്രുതയോ വിദ്വോഷമോ ഇല്ല . വളരെ ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റേത്'- മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക