ഷിക്കാഗോ സെന്റ് മേരീസില്‍ ദൈവാലയ സ്ഥാപിത ദിനാഘോഷം ജൂലൈ 17-ന്
AMERICA
08-Jul-2011
സാജു കണ്ണമ്പള്ളി
AMERICA
08-Jul-2011
സാജു കണ്ണമ്പള്ളി

ഷിക്കാഗോ: അമേരിക്കന്‍ ക്‌നാനായ സമുദായത്തിന്
അഭിമാനമായി ഷിക്കാഗോയില്‍ രണ്ടാമത് ദേവാലയമായ സെന്റ് മേരീസ് ദേവാലയം
സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികം 2011 ജൂലൈ 17-ന് ഞായറാഴച ദേവാലയ സ്ഥാപിത
ദിനമായി ആചരിക്കുന്നു. അന്നേദിവസം 10 മണിക്ക് മോണ്‍. എബ്രാഹം
മുത്തോലത്തിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയും വാര്‍ഷിക
പൊതുസമ്മേളനവും ഇടവകാംഗങ്ങള്‍ക്കായി വിവിധതരം മത്സരങ്ങളും, സ്‌നേഹവിരുന്നും
ഉണ്ടായിരിക്കുന്നതായിരിക്കും.
2010 ജൂലൈ 18-ാം തീയതി അഭി. മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് പണ്ടാരശ്ശേരി, വൈദികര്‍ , സാമൂഹിക, സാമുദായിക നേതാക്കന്മാര്‍ തുടങ്ങി ആയിരക്കണക്കിന് സമുദായാംഗങ്ങളെ സാക്ഷിനിര്‍ത്തിയാണ് ഷിക്കാഗോയിലെ ക്‌നാനായ സമുദായത്തിന്റെ മറ്റൊരു ചരിത്രമായി മാറിയ പരി. മാതാവിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ക്‌നാനായ സമുദായം സ്വന്തമാക്കിയത്.
രണ്ടാമത് ഒരു ദേവാലയംകൂടി ഷിക്കാഗോയില്‍ സ്ഥാപിതമായതോടുകൂടി പഴയതും പുതിയതുമായ തലമുറകളിലുള്ള എല്ലാ ആളുകളും സ്വന്തമായ ദേവാലയങ്ങളില്‍ വന്ന് ആരാധനാ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി എന്ന് വികാരി ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു. ജൂലൈ 17-ാം തീയതി വിപുലമായി നടക്കുന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയിസ് മറ്റത്തിക്കുന്നേല്‍ , സാലി കിഴക്കേക്കുറ്റ്, ജോണ്‍സണ്‍ കൂവക്കട, സിബി കടിയംപള്ളി എന്നിവര്‍ നേതൃത്വം നല്‍കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments