Image

കോണ്‍ഗ്രസ്മാന്‍ സുവോസിക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു

Published on 15 August, 2019
കോണ്‍ഗ്രസ്മാന്‍ സുവോസിക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു

ന്യു യോര്‍ക്ക്: ഇന്ത്യയുടെയും ഇന്ത്യന്‍ അമേരിക്കക്കാരുടെയും യഥാര്‍ത്ഥ സുഹൃത്താണ് കോണ്‍ഗ്രസ്മാന്‍ ടോം സുവോസി (ഡെമോക്രാറ്റ്, ലോംഗ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്), എന്നും അദ്ധേഹത്തിനു പിന്നില്‍ ഇന്ത്യന്‍ സമൂഹം ശക്തമായി നിലകൊള്ളുന്നുവെന്നും നോര്‍ത്ത് ഹെമ്പ് സ്റ്റെഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാനും നോര്‍ത്ത് ഹെമ്പ് സ്റ്റെഡ് ഇന്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാനുമായ കളത്തില്‍ വര്‍ഗ്ഗീസ് പ്രസ്താവനയില്‍ പറഞ്ഞു.

നിരവധി വര്‍ഷങ്ങളായി സുവോസി എന്ന സുഹ്രുത്തിനെ ജനത്തിനു അറിയാം. ആവശ്യ ഘട്ടങ്ങളില്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ അദ്ധേഹം എന്നും മുന്നിലുണ്ടായിരുന്നു. എല്ലായ്പ്പോഴും ഇന്ത്യയെ പിന്തുണയ്ക്കുകയും ഇന്ത്യന്‍ സമൂഹവുമായി നല്ലബന്ധം പുലര്‍ത്തുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചു കൊണ്ട് അദ്ധേഹം സ്റ്റേറ്റ് സെക്രട്ടറി പോംപിയോയ്ക്ക് എഴുതിയ കത്ത് നിക്ഷിപ്ത താല്‍പ്പര്യമുള്ള ഒരു കൂട്ടം ആളുകള്‍ക്ക് പിടിച്ചില്ല. അദ്ദേഹത്തിനെതിരെ ശക്തമായ ആക്രമണവുമായി അവര്‍ രംഗത്തു വന്നു. യുഎസ് കോണ്‍ഗ്രസ്മാനെന്ന നിലയില്‍, ലോകത്തിന്റെ ഏത് ഭാഗത്തെ സാഹചര്യങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ടെന്ന കാര്യം അവര്‍ മറന്നു.

അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് അവഗണിച്ച ഇവര്‍ കത്തിനെ വിമര്‍ശിക്കുകയും അദ്ധേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലെ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനായി ഇവിടത്തെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. അവരില്‍ പലരും യുഎസ് പൗരന്മാരാണ്. ഈ രാജ്യത്ത് അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നവര്‍; പക്ഷെ ഒരു കോണ്‍ഗ്രസ്മാനു സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റില്ലത്രെ. ആ നിലപാട് അംഗീകരിക്കാനാവില്ല.

തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളോട് തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും, ഒരു കോണ്‍ഗ്രസ്മാനെ ഭീഷണിപ്പെടുത്താനോ നേരിടാനോ തന്റെ ജോലി ചെയ്തതതിനു മാപ്പ് ആവശ്യപ്പെടാനോ ആര്‍ക്കും ഒരവകാശവുമില്ല.

രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ സംഭാവനകള്‍ സ്വീകരിക്കുമെന്നു കരുതി അതിന്റെ പേരില്‍ അവരെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും വരുതിക്കും നിര്‍ത്താമെന്ന ചിന്താഗതി ശരിയല്ല. ഇന്ത്യന്‍ സമൂഹത്തിലെ പലരും നാട്ടില്‍ നിന്നുള്ള വര്‍ഗീയതയുടെയും മുന്‍വിധികളുടെയും ഭാണ്ഡക്കെട്ടുമായിട്ടാണ് അമേരിക്കയില്‍ എത്തിയത്. അതുപയോഗിച്ച് സമൂഹത്തെ കൂടുതല്‍ ധ്രുവീകരിക്കാന്‍ ശ്രമിക്കരുത്

അതു പോലെ ഓഗസ്റ്റ് 11 ന് ക്വീന്‍സില്‍ ഇന്ത്യാ ഡേ പ രേഡില്‍ നടന്ന ഒ രു സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. പരേഡിന്റെ സംഘാടക സമിതിയുമായി ഒരു ബന്ധവുമില്ലാത്ത, ന്യു യോര്‍ക്ക്കാരന്‍ പോലും അല്ലാത്ത ഒരു വ്യക്തി, വേദി വിട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ്മാനെ ചോദ്യം ചെയ്തു. ഇന്ത്യന്‍ സമൂഹവുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ നിലപാട് കോണ്‍ഗ്രസ്മാന്‍ വ്യക്തമാക്കിയതാണ്. സ്വകാര്യമായി സംസാരിക്കാമെന്നു പറഞ്ഞു കോണ്‍ഗ്രസ്മാന്‍ മാന്യമായി മടങ്ങുകയാന് ചെയ്തത്.

എന്നിട്ടും കോണ്‍ഗ്രസ്മാന്‍ പരേഡ് ബഹിഷ്‌കരിച്ചു എന്ന രീതിയില്‍ ചില മധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രസംഗം കഴിഞ്ഞാണ് അദ്ധേഹം വേദിയില്‍ നിന്ന് പോയത്.

ഇന്ത്യന്‍ അമേരിക്കക്കാര്‍ എന്ന നിലയില്‍, കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും മനുഷ്യാവകാശവും ക്രമസമാധാനവും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. കഷ്മീരികള്‍ ഇന്ത്യന്‍ പൗരന്മാരാണ്. മറ്റാരെയും പോലെ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ക്കും അര്‍ഹതയുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്മാന്‍ സുവോസിക്കെതിരായ ആക്രമണങ്ങളെ അപലപിച്ചുകോണ്‍ഗ്രസ്മാന്‍ സുവോസിക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു
Join WhatsApp News
benoy 2019-08-16 21:23:18
കോൺഗ്രെസ്സ്മാൻ ടോം സുവോയ് കാണിച്ച മണ്ടത്തരത്തെ ന്യായീകരിക്കാൻ നോർത്ത് ഹെമ്പ്സ്റ്റഡ് ഡെമോക്രാറ്റിക്‌ പാർട്ടി വൈസ് ചെയർമാൻ ഇത്രത്തോളം വികാരവിക്ഷോഭിതനാകേണ്ട കാര്യമില്ല. വേദി വിട്ടുപോയ ആ വ്യക്തി അദ്ദേഹത്തിന് ഫസ്റ്റ് അമെൻഡ്മെന്റിലൂടെ അവകാശപ്പെട്ട അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിച്ചു. അതൊരു മഹാപാതകമാണോ വൈസ് ചെയർമാൻ? താങ്കള് നയിക്കുന്ന പാർട്ടിയുടെ അഭ്യുദയകാംഷികളായ ആന്റീഫാ എന്ന സംഘടനാ കൈയാങ്കളിയിലൂടെ ഇന്നാട്ടിലെ അഭിപ്രായസ്വാതന്ത്ര്യത്തെ തകർക്കാൻ നോക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? ഇന്ത്യയെ ഇത്രമാത്രം സ്നേഹിക്കുന്ന ടോം സുവോയി എന്തിനാണ് പാകിസ്താൻകാരെകൂടെകൂടി ഒരുചർച്ചക്കു ശ്രമിച്ചതും അത് വാഗ്വാദത്തിൽ കലാശിച്ചതും? ടോം സുവോയി ആർട്ടിക്കിൾ 370 എന്താണെന്നു പഠിക്കേണ്ടിയിരുന്നു ഇതുപോലുള്ള ഒരുമണ്ടത്തരം സെക്രട്ടറി പോംപൈക്ക് എഴുതുന്നതിനു മുൻപ്. അല്ലാതെ വെറുതെ കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത ബുദ്ധിശൂന്യതയെ എങ്ങിനെ ന്യായീകരിക്കാൻ സാധിക്കും? ഇന്ത്യക്കു വേണ്ടി സംസാരിച്ച ആ വേദിവിട്ടുപോയ വ്യക്തിയുടെ നിക്ഷിപ്ത താല്പര്യമെന്താണെന്നു മനസിലാകുന്നുമില്ല. ജന്മനാടിനോടുള്ള കൂറ് നാമെത്രത്തോളം അമേരിക്കനൈസ്ഡ് ആയാലും ഇല്ലാതാകുന്നില്ല.
America first 2019-08-16 21:32:55
Congressmen are loyal to America. Not foreign countries. Suozzi too is loyal to America. He will have relations with Indians and Pakistanis. That is his right. RSS may not like it. They can go back to their country.
Living in America and working against it is not acceptable
Yes to human rights in kashmir 2019-08-16 21:35:22
Is Kashmir part of India? If so why army is sent there? Are they a colony? No
Indian american 2019-08-16 21:44:20
We will ask congressmen to get the permission of RSS supporters before writing letters. How about that.
Those who love the country of birth should go back. Once you are a citizen of america you should be loyal to it
benoy 2019-08-16 22:00:57

Human rights in Kashmir, just refer to the Enforcement Acts passed by United States Congress in 1870 and 1871 to get an idea about why a federal government sends army to one of its states.


Firing back 2019-08-17 09:22:44
Why are you wasting your time here benoy? As, Trump said, 'go back to your country' and leave us alone. We are working hard to retire Trump.
benoy 2019-08-17 09:34:46

A United States Congressman should get facts, study about world affairs before publishing any comments about contemporary issues. His opinions should be just and should not be swayed by hearsay and false propaganda. In Tom Suozzi’s case, he jumped the gun. All I am saying is that he should have studied more about Article 370, before he wrote that letter to Secretary of State Mike Pompeo. By the by, does any sane person not love his country of birth? Being a U S citizen does not require you to not love your country of birth. Loving your country of birth does not mean that one is not loyal to his adopted country. The mere fact that you are reading Emalayalee, shows that you long to hear about your country of birth. Your statement asking others to go back to their country reflects your racist attitude reminiscent of KKK. Be human being first before being an Indian American.


Anti rss 2019-08-17 10:06:47
Us congressman will do his duty as he thinks fit. RSS supporters pretending as Patriots should not try to intimidate him. 
That tactic will work in India not here. Intimidation, personal attack, curtailing freedoms. No sir that is not the India we love. Hindu fanaticism has no place in america
benoy 2019-08-17 19:15:12
The liberals usually have tunnel vision. They are very intolerant to different ideas and ideology. For them, "Agree to disagree" is not in their dictionary. So there is no meaning in having an intelligent discussion with them.
Firing back 2019-08-17 14:52:21
"By the by, does any sane person not love his country of birth? Being a U S citizen does not require you to not love your country of birth. Loving your country of birth does not mean that one is not loyal to his adopted country. The mere fact that you are reading Emalayalee, shows that you long to hear about your country of birth. Your statement asking others to go back to their country reflects your racist attitude reminiscent of KKK. Be human being first before being an Indian American."

When you took the oath as a U.S citizen you relinquished your loyalty with your Mother country and your adopted country became your country. And, that means, you agreed not to get involved in your countries political affairs and not to even vote in that countries election  .  I know you are a staunch supporter of Chayawala  Modi who is a Hindu nationalist. He doesn't have a vision for India just like Trump doesn't have a vision for America (Trump is a fraud realtor and became president with the help of Russia).  All the nationalist have something in common and that they love each other though there is no sincerity in it.   Modi Think he make India Hindu country and Trump think he can make America White Nationalist country.  The reason I am in E-malayalees is to express my opinion and unravel the hidden agendas of people like you to the public and thus identify the thief fro them.  If you are a true American, take out your mask and talk about this countries political destiny. And,  it is good for your next generation growing up here.  So long as you stick with Modi or Trump you will be considered a man lost in the transition. 


Firing back 2019-08-17 20:07:47
Liberal's have empathy to the fellow beings despite their color and creed. Conservatives call them people with intolerance and amass weapon and attack them in the darkness.  They even travel hundreds of miles to attack innocent people.  Their leaders, keep quite when they see their followers spread violence and kill people by spraying bullets. They carry military style weapons to annihilate people look different from them.  They look at the mirror and call themselves intelligent many times because nobody ever has told them that they are intelligent. They talk diplomatically and use words like 'agree to disagree' but their blood is boiling with hatred to everyone who don't agree with them.  It is our mission to strip your mask and expose to the world. We never let you run over us creeps.   
നാരദർ 2019-08-17 22:51:48
ആരെടാ ഈ ഉണ്ടയില്ലാതെ വെടി വയ്ക്കുന്ന വിദ്വാൻ ? ബിനോയ് ഉണ്ട നിറച്ചു കൊണ്ടിരിക്കുകയായിരിക്കും .  ആദ്യത്തെ അത്രേം ബിനോയിയുടെ വെടിക്ക് ശക്തിപോരാ . ആൺപിള്ളാരുമായി ഏറ്റുമുട്ടുമ്പോൾ ഇത്രയൊക്കെയുള്ളൂ ഓരോത്തരുടെ വേദിയുടെ ശക്തി.  പൂച്ച ഇല്ലാത്തടത്ത് എലിയുടെ വിളയാട്ടം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക