Image

സോണിയാഗാന്ധി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 15 August, 2019
 സോണിയാഗാന്ധി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയാതെ അനാഥാമായ അവസ്ഥയായിരുന്നു ഈക്കഴിഞ്ഞ രണ്ട് മാസവും കോണ്‍ഗ്രസ്സിനുണ്ടായത്. അര നൂറ്റാണ്ടിലേറെ രാജ്യത്തെ നയിച്ച പാരമ്പര്യമുള്ള കോണ്‍ഗ്രസ് ഇന്ദിര തൊട്ട് രാഹുല്‍ വരെയുള്ളവരുടെ കാലഘട്ടത്തില്‍ നെഹ്‌റു കുടുംബത്തിന്റെ അധീനതയിലുമായിരുന്നു. രാജീവിനു സോണിയായ്ക്കും ഇടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റായി നരസിംഹറാവുവും സീതാറാം കേസരിയും വന്നുവെങ്കിലും പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനത്തിനും പ്രാബ ല്യമുണ്ടാകണമെങ്കില്‍ നെഹ്‌റു കുടുംബത്തിന്റെ അനൗദ്യോഗിക അംഗീകാരമുണ്ടാകണമെന്നതായിരുന്നു ഒരു അലിഖിത നിയമം. അത് നേതാക്ക ളും പ്രവര്‍ത്തകരും അംഗീകരിച്ചിരുന്നു. നെഹ്‌റു കുടുംബത്തിന്റെ മുറ്റത്ത് കെട്ടിയിടപ്പെട്ട നായയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്ന് എതിരാളികള്‍ വിമര്‍ ശിക്കുന്നെങ്കിലും നെഹ്‌റു കുടുംബത്തിനോട് വിധേയത്വമുള്ള പര്‍ട്ടിയാണ് എന്നും കോണ്‍ഗ്രസ്സ്.
    
ആ വിധേയത്വത്തില്‍ അഭിപ്രായവ്യത്യാസമില്ലാത്തവരാണ് എന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. അത് അവര്‍ പലപ്പോഴും പ്രകടമാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയും രാജേഷ് പൈലറ്റും മത്സരിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തിലാണ് നെഹ്‌റു കുടുംബാംഗമായ സോണിയാ ഗാന്ധിയെ വിജയിപ്പിച്ചത്. കോണ്‍ഗ്രസ്സിന് പ്രതിസന്ധി ഘട്ടങ്ങള്‍ വന്നപ്പോഴൊക്കെ ആ പ്രസ്ഥാനത്തെ താങ്ങി നിര്‍ത്തിയതും നിയന്ത്രിച്ചതും നെഹ്‌റു കുടുംബത്തില്‍ നിന്നു തന്നെയുള്ളവരായിരുന്നു. മറ്റൊരു രീതിയില്‍ പ റഞ്ഞാല്‍ നേതൃത്വ ദാരിദ്ര്യത്തില്‍ കോണ്‍ഗ്രസ്സ് മുങ്ങിത്താഴ്ന്നപ്പോഴൊക്കെ നേതാക്കളും പ്രവര്‍ത്തകരും ആശ്രയിച്ചതും ആശ്വാസം കണ്ടെത്തിയതും നെഹ്‌റു കുടുംബത്തിലായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ തണലില്ലാതെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്ന പ്രസ്ഥാനം കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് മുന്നോട്ടു പോയിട്ടില്ല. അതാണ് കോണ്‍ഗ്രസ്സ് പ്രസ്ഥാനവും നെഹ്‌റു കുടുംബവും തമ്മിലുള്ള ബന്ധം.
    
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ഗാന്ധി രാജി വച്ചതോടെ നെഹ്‌റു കുടുംബം ഇല്ലാതെ കോണ്‍ഗ്രസ്സ് മുന്നോട്ടു പോകണമെന്നും ആ തണല്‍ ഉപേ ക്ഷിക്കണമെന്നു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
    
ആ ചിന്താഗതിക്ക് കാരണം രാഹുല്‍ഗാന്ധിയുടെ രാജിയില്‍ തന്നെയുള്ള ഉറച്ച തീരുമാനമാണ്. നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തോട് രാജി തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം തന്റെ തീരുമാനത്തല്‍ തന്നെ ഉറച്ചു നില്‍ക്കുന്നതും തന്റെ കു ടുംബത്തില്‍ നിന്ന് ആരും തന്നെ പിന്‍ഗാമിയാകരുതെന്ന വാശിയുമാണ്. രാഹുല്‍ രാജി യില്‍ ഉറച്ചു നില്‍ക്കുന്നെങ്കില്‍ സഹോദരി പ്രിയങ്ക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കട്ടെയെ ന്ന് ആവശ്യപ്പെട്ടപ്പോഴാണ് രാഹുല്‍ ആ തീരുമാനം കൂടി എടുത്തത്. ഇതോടെയാണ് നെഹ്‌റു കുടുംബമില്ലാതെ കോണ്‍ഗ്രസ്സ് മുന്നോട്ടു പോകട്ടെയെന്ന് നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം നിര്‍ദ്ദേ ശിച്ചത്.
    
ഇതിനു പിന്നില്‍ പല കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ പ്രധാന എതിരാളികളായ ബി.ജെ.പി.യുടെ കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യ ത്തിനെതിരെയുള്ള ആരോപണമായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നെഹ്‌റു കുടുംബം കുടുംബസ്വത്തായി മാറ്റിയിരിക്കുകയാണെന്ന ആരോപണം ബി. ജെ.പി. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഇത് കോണ്‍ഗ്രസ്സി ന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചുയെന്നാണ് രാഹുല്‍ഗാന്ധിയുടെ ചിന്താഗതി. അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
    
അത് തന്നെയല്ല തിരഞ്ഞെടുപ്പ് പരാജയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും കുടുംബാധിപത്യമെന്ന് എതിരാളികള്‍ക്ക് കോണ്‍ഗ്രസ്സിനെതിരെ അടിയ്ക്കാനുള്ള ഒരു പ്രധാന ആയുധമായിരുന്നു. താനോ തന്റെ കുടുംബാംഗങ്ങളോ കോണ്‍ഗ്രസ്സിന്റെ നേതൃത്വ സ്ഥാനത്തേക്ക് വന്നാല്‍ ബി. ജെ.പി. ഉള്‍പ്പെടെയുള്ള എതിരാളികള്‍ വീണ്ടും കോണ്‍ഗ്രസ്സി നെ ആക്രമിക്കാന്‍ അത് ആയുധമാക്കുകയും കോണ്‍ഗ്രസ്സ് അവര്‍ക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അതില്‍ വെന്തെരിയപ്പെടുകയും അതോ ടെ കോണ്‍ഗ്രസ്സ് മുനയൊടിഞ്ഞ അമ്പ് മാത്രമായി തീരുകയും ചെയ്യുമെന്ന് രാഹുല്‍ കണക്കു കൂട്ടുന്നു. അത് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയിലേക്ക് കൂപ്പു കുത്താന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്.
    
നെഹ്‌റു കുടുംബത്തിന്റെ തണലില്‍ പാര്‍ട്ടി വളരുകയും തങ്ങള്‍ക്ക് യാതൊരദ്ധ്വാനമില്ലാതെ ഉന്നത സ്ഥാന ത്തിരുന്ന് സ്ഥാനമാനങ്ങള്‍ കൈയ്യടക്കി ജീവിതകാലം മു ഴുവന്‍ ആദരിക്കപ്പെടുന്ന രാഷ് ട്രീയ പ്രവര്‍ത്തനം നടത്താമെ ന്നും ആന്റണിയും പട്ടേലുമുള്‍പ്പെടെയുള്ള എ.ഐ.സി.സി. ആസ്ഥാന നേതാക്കള്‍ക്ക് ഉള്ള മറുപടി കൂടിയാണ് രാഹുല്‍ എടുത്ത തീരുമാനത്തിനു പിന്നില്‍ എന്നു വേണം കരുതാന്‍. രാജ്യഭരണകാലത്ത് രാജാക്കന്മാരെ പുകഴ്ത്തി മേലനങ്ങാതെ അവരുടെ ഔദാര്യം പറ്റി സുഖജീവിതം നയിച്ചിരുന്നവരെ ഓര്‍മ്മപ്പെടുത്തുന്നതാണ് എ.ഐ.സി.സി. ആസ്ഥാനത്ത് ഉന്നത സ്ഥാനങ്ങളില്‍ കയറിയിരിക്കുന്ന മുതിര്‍ന്ന നേതാക്കളെന്ന് നാമധേയമുള്ള എ.കെ. ആന്റണി, പി.സി. ചാക്കോ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ ഒരു പിടി നേതാക്കള്‍. ആ കൂട്ടത്തില്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്തേണ്ടി യിരിക്കുന്നു കെ.സി. വേണു ഗോപാല്‍. കുടുംബത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും രാഹുല്‍ അദ്ധ്വാനിച്ച് കൊണ്ടുവരുന്നതിന്റെ ഒരു പങ്ക് പറ്റാനാണ് ഈ ആ സ്ഥാനനേതാക്കള്‍ എന്നും ശ്ര മിച്ചിരുന്നത്. മഴയോ വെയിലോ മഞ്ഞോ ചൂടോ ഒന്നുമേല്‍ക്കാ തെ അപ്പം ഭക്ഷിക്കാന്‍ മാത്രം കോണ്‍ഗ്രസ്സിനെ നയിക്കുന്ന ഈ നേതാക്കള്‍ ഓര്‍മ്മപ്പെടുത്തുന്നത് കീഴാളന്‍ പണിയെടുത്തു കൊണ്ടുവന്ന് അത്‌നാലു നേരവും മൃഷ്ഠാനം കഴിക്കുന്ന മേലനങ്ങാതെ ആഢ്യത്വം കാണിക്കുന്ന പഴയ ജന്മിമാരെയാണ്. പണിയെടുക്കുകയുമില്ല പണിയെടുക്കുന്നവരെ അടുപ്പിക്കുകയുമില്ലെന്ന കണക്കിന് രാഷ്ട്രീയം നടത്തുന്ന ഈ കൂട്ടര്‍ അദ്ധ്വാനിച്ച് നേടാതെ പുറംവാതിലില്‍ കൂടി രാജ്യസഭയില്‍ കയറി അവിടെ കുടിയിരിക്കുന്ന ഇവരാണ് കോണ്‍ഗ്രസ്സിനെ നാശത്തിലേക്ക് നയിക്കുന്നത്. ഈ ഒരു തിരിച്ചറിവും രാഹുലിനുണ്ട്.

ആരോപണങ്ങളെല്ലാം വരുമ്പോള്‍ തടയാനും തടയിടാനും രാഹുലും കുടുംബവുമെന്ന രീതിയിലായിരുന്ന പതിവ് മാറ്റു കയെന്നതാണ് രാഹുല്‍ കുടും ബാധിപത്യം കോണ്‍ഗ്രസ്സില്‍ വേണ്ടായെന്ന് ആവശ്യപ്പെടുന്നതിനു പിന്നില്‍.
    
ശക്തമായ പ്രതിപക്ഷമില്ലാതെ രാജ്യം ഭരണപക്ഷത്തിന്റെ ഏകാധിപത്യ ത്തില്‍ ഭരണചക്രം തിരിക്കുകയാണ് കൈയ്യൂക്കുള്ളവന്‍ കാ ര്യക്കാരനെന്നപോലെയും ഭൂരിപക്ഷബലത്തില്‍ നിയമം ഉ ണ്ടാക്കിയെടുക്കുകയുമാണ്. ഒരു കൂട്ടമാളുകളുടെ തീരുമാനം ജനത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇ ന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത്. വര്‍ക്ഷീയത എന്ന വാക്കില്‍ കൂടി ജനങ്ങളെ വേര്‍തിരിച്ച് ഒപ്പം കൂട്ടി വിമര്‍ശനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഏത് തരത്തിലും ഭരിക്കാമെന്ന ചിന്താഗതിയാണ് ഭരണപക്ഷത്തിന്റേത്. അത് ചോദ്യം ചെയ്യാന്‍ പ്രതിപക്ഷം തന്നെ ഇല്ലാത്ത അവസ്ഥയാണ് കുടുംബാധിപത്യത്തിന്റെ പേരില്‍ രാഹുല്‍ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ രാജ്യ ത്തിനു സംഭവിച്ചത്.
    
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നെഹ്‌റു കുടുംബത്തോടുള്ള പ്രതിപത്തി കുറഞ്ഞിട്ടില്ലായെന്നത് നിഷേധി ക്കാനാവാത്തതാണ്. കോണ്‍ഗ്രസ്സിന്റെ പ്രതിസന്ധി ഘട്ടത്തിലെല്ലാം തന്നെ അവര്‍ ആശ്രയിച്ചതും ആശ്വാസം കണ്ടെത്തിയതും നെഹ്‌റു കുടുംബത്തിന്റെ നേതൃത്വത്തെ തന്നെയെങ്കില്‍ ഇപ്പോഴും അവര്‍ ആശ്രയിക്കുന്നത് ആ കുടുംബ ത്തെ തന്നെയാണ്.
    
പാര്‍ട്ടിക്കുള്ളില്‍ തന്നെ നെഹ്‌റു കുടുംബാധിപത്യത്തെ വിമര്‍ശിച്ചവര്‍ ഒരു കലത്തുണ്ടായിരുന്നു. അവര്‍ക്കൊക്കെയുള്ള മറുപടിയാണ് രാഹുലിന്റെ ഈ തീരുമാനം. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പുതിയ അദ്ധ്യ ക്ഷനെ കണ്ടെത്തിയേ മതിയാകൂ. അയാള്‍ കരുത്തനും കഴി വുള്ളവനുമാകണം. ആ നേതൃത്വത്തില്‍ കൂടി ശക്തി പ്രാപിക്കാന്‍ പാര്‍ട്ടിക്കു കഴിയണം. പാര്‍ട്ടി ശക്തി പ്രാപിക്കുന്നതോടൊപ്പം പ്രതിപക്ഷ നേതൃത്വ നിരയും ശക്തി പ്രാപിക്ക ണം. കാരണം ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ്സും പ്രതിപക്ഷ വും കൂടുതല്‍ ശക്തിയോടെ മുന്നോട്ടു വന്നാലെ നെഹ്‌റുകുടുംബത്തിന്റെ ആധിപത്യം കോണ്‍ഗ്രസ്സിനെ ഏത് രീതിയില്‍ സ്വാധീനിച്ചുയെന്ന് പറയാന്‍ കഴിയൂ. നെഹ്‌റു കുടുംബമില്ലാത്ത കോണ്‍ഗ്രസ്സ് എങ്ങനെയാണ് പോകുന്നതെന്നും  എപ്രകാരമാണ് വളരുന്നതെന്നും കാണാന്‍ കഴിയുന്നത് അപ്പോള്‍ മാത്രമാണ്. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഇതിനേക്കാള്‍ മോശമായാല്‍ നെഹ്‌റു കുടും ബത്തിന്റെ കോണ്‍ഗ്രസ്സിലെ നേതൃത്വത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നതാണ് നെഹ്‌റു കുടുംബത്തിന്റെ കോണ്‍ഗ്രസ്സ് ആധിപത്യത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അത് മറുപടി കൊടുക്കാനും കഴിയും.       

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com         

Join WhatsApp News
Tom Abraham 2019-08-16 09:02:56
Rajiv wanted the Italian woman. India has many other efficient women to lead. So, my answer is NO. She cannot.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക