Image

പ്രളയ ദുരന്തത്തിനിരയായവര്‍ക്ക് സാരഥി കുവൈറ്റിന്റെ കൈത്താങ്ങ്

Published on 15 August, 2019
പ്രളയ ദുരന്തത്തിനിരയായവര്‍ക്ക് സാരഥി കുവൈറ്റിന്റെ കൈത്താങ്ങ്

കുവൈത്ത്: കേരളത്തിലെ പ്രളയദുരന്തത്തില്‍ അകപ്പെട്ട കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം മേഖലയിലെ ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അടിയന്തര സഹായവുമായി സാരഥി കുവൈറ്റ്. 

വൈസ് പ്രസിഡന്റ് വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളില്‍ നടന്ന അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. 

കിടക്ക, പുതപ്പുകള്‍,ബക്കറ്റ്,പായ, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ , ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ് എന്നിവയാണ് ആദ്യഘട്ടത്തില്‍ സാരഥി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുക. 

സാരഥി ട്രഷറര്‍ ബിജു സി.വി. സ്വാഗതം ആശംസിച്ച യോഗത്തില്‍ , സാരഥി ട്രസ്റ്റ് വൈസ് ചെയര്മാന് സജീവ് നാരായണന്‍, ട്രഷറര്‍ രജീഷ് മുല്ലക്കല്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവ്, സാരഥീയം കണ്‍വീനര്‍ .വിനീഷ് വിശ്വം, ചതയം കണ്‍വീനര്‍ സുരേഷ്ബാബു, ഗുരുകുലം ചീഫ് കോര്‍ഡിനേറ്റര്‍ മനു മോഹന്‍, സെക്രട്ടറിമാരായ എം.പി. ബിജു , രമേശ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സാരഥിയുടെ വിവിധ പ്രാദേശിക സമിതികളുടെ അംഗങ്ങളും പങ്കെടുത്തു.

പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ പ്രവാസ സമൂഹം ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക