Image

മാറാത്ത സ്‌നേഹിതന്‍... (കവിത: പി. സി. മാത്യു)

പി. സി. മാത്യു Published on 15 August, 2019
മാറാത്ത സ്‌നേഹിതന്‍... (കവിത: പി. സി. മാത്യു)
ആരുമാര്‍ക്കും സ്വന്തമല്ലി ഭൂവില്‍ ഓര്‍ക്കുക മനുജാ 
അമ്മപോലും തള്ളിപ്പറയുമൊരുകാലമുണ്ടുലകില്‍
നീ നിന്‍ സ്വന്തം നിരയില്‍ തന്നെയെന്നുള്ള സത്യം 
ന്യായാസനത്തിന്‍ മുമ്പിലെത്തവേ മാത്രമറിയുന്നു... 

നില്‍ക്കില്ല ജാമ്യം നിന്‍ പാപത്തിന്‍ ശമ്പളം വാങ്ങാന്‍ 
നിന്‍ ഭാര്യയോ മക്കളോ നില്‍ക്കില്ല കോടതിയില്‍...
സ്‌നേഹം നടിക്കും നടീ നടന്മാരാണീ യുലകത്തില്‍ 
നടനമാണവരുടെ  ജീവിതമാല്‍മാതഥലേശമില്ലേയില്ല.

നഗ്‌നനായി ജനിച്ചു നീ പോകുന്നു വസ്ത്രധാരിയായി 
കൂട്ടുകാര്‍ തള്ളും നിന്നെയവര്‍ക്കായികിട്ടിയില്ലെങ്കില്‍ 
കാശില്ലായെങ്കില്‍ കള്ളന്മാര്‍ക്കുപോലും വേണ്ട നിന്നെ 
കയ്യില്‍, പണമില്ലാത്തവന്‍ പിണമത്രേ പഴമൊഴി സത്യം 

മറക്കില്ല നിന്നെ യൊരാള്‍ മാത്രമീ ലോകമേ മറന്നാലും 
മാറാത്ത സ്‌നേഹിതന്‍, നീ ധ്യാനിച്ച നിന്‍ ദൈവം...
മനസിന്‍ മതിലകത്തെ മരതക കല്ലായി മാറിയ ദേവന്‍
മനനം ചെയ്തു നീ നേടിയ നിന്‍ സ്വന്തം ആദിപരാശക്തി...

മാറാത്ത സ്‌നേഹിതന്‍... (കവിത: പി. സി. മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക