Image

രാഷ്‌ട്രപതി സ്ഥാനാര്‍ഥിത്വം: വാര്‍ത്തകള്‍ ഊഹാപോഹമെന്ന്‌ പ്രണബ്‌

Published on 04 May, 2012
രാഷ്‌ട്രപതി സ്ഥാനാര്‍ഥിത്വം: വാര്‍ത്തകള്‍ ഊഹാപോഹമെന്ന്‌ പ്രണബ്‌
ന്യൂഡല്‍ഹി: രാഷ്‌ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന്‌ പ്രണാബ്‌ മുഖര്‍ജി പ്രസ്‌താവിച്ചു. ഇക്കാര്യത്തോട്‌ പ്രതികരിക്കാനില്ലെന്നും എഡിബി ബോര്‍ഡ്‌ ഓഫ്‌ ഗവര്‍ണര്‍മാരുടെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാന്‍ മനിലയിലേക്ക്‌ പോകവേ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിയും പ്രണാബ്‌ മുഖര്‍ജിയുമാണ്‌ കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഒടുവില്‍ ഉള്ളതെന്നും ഇതില്‍ സമവായ സാധ്യതകൂടി കണക്കിലെടുക്കുമ്പോള്‍ പ്രണാബിനാണ്‌ കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സജീവമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക