Image

പരിസ്ഥിതിയ്‌ക്ക്‌ ദോഷമാകുന്ന എല്ലാ നടപടികളും കര്‍ശനമായി വിലക്കണമെന്ന്‌ വി.എസ്‌

Published on 15 August, 2019
പരിസ്ഥിതിയ്‌ക്ക്‌ ദോഷമാകുന്ന എല്ലാ നടപടികളും കര്‍ശനമായി വിലക്കണമെന്ന്‌  വി.എസ്‌
തിരുവനന്തപുരം: പരിസ്ഥിതിയെ കുറിച്ചുള്ള ശാസ്‌ത്രീയ പഠനങ്ങള്‍ തള്ളിയതാണ്‌ കേരളത്തിലുണ്ടായ ദുരന്തത്തിന്‌ കാരണമെന്ന്‌ മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്‌ അച്യുതാനന്ദന്‍.

വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന്‌ ഇന്ന്‌ കേരളത്തിലെ ഏത്‌ കൊച്ചു കുട്ടിക്കും അറിയാമെന്നും ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത്‌ ജനപ്രതിനിധികളാണെന്നും വി.എസ്‌ പറഞ്ഞു.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന്‌ യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോവുകയാണെന്നും വി.എസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക