Image

ബരാക്‌ ഒബാമയെ വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌

Published on 04 May, 2012
ബരാക്‌ ഒബാമയെ വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ഇതിനുവേണ്ടി പാക്കിസ്ഥാനില്‍ നിന്നും അഫ്‌ഗാനില്‍ നിന്നും സംഘത്തിലേക്കുള്ള അംഗങ്ങളെ കണ്‌ടെത്താന്‍ ആവശ്യപ്പെട്ട്‌ ലാദന്‍ അയച്ച കത്തിലാണ്‌ ഇക്കാര്യം വെളിപ്പെടുന്നത്‌.

അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ലാദനെ കൊലപ്പെടുത്തിയതിന്‌ ശേഷം പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ്‌ കത്ത്‌ കണ്‌ടെടുത്തത്‌. 2010 മെയിലാണ്‌ കത്തയച്ചത്‌. ഒബാമയ്‌ക്ക്‌ പുറമേ അഫ്‌ഗാനിലെ നാറ്റോ സേനയുടെ കമാന്‍ഡര്‍ ആയിരുന്ന ജനറല്‍ ഡേവിഡ്‌ പട്രേയസിനെയും വധിക്കാന്‍ കത്തില്‍ നിര്‍ദേശം നല്‍കുന്നു. ഇവരെ ലക്ഷ്യം വെയ്‌ക്കാന്‍ കഴിവുള്ള ചാവേറുകളെ കണ്‌ടെത്താന്‍ നിര്‍ദേശം നല്‍കുന്ന ലാദന്‍ ഒരു സംഘത്തെ പാക്കിസ്ഥാനിലും മറ്റൊരു സംഘത്തെ അഫ്‌ഗാനിലെ ബാഗ്രാമിലും തയാറാക്കി നിര്‍ത്താനാണ്‌ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക