Image

'ഒരു രാജ്യം ഒരു ഭരണഘടന' നടപ്പാക്കി; ഇനിയുള്ളത് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ലക്ഷ്യമെന്ന് പ്രധാനമന്ത്രി

Published on 15 August, 2019
'ഒരു രാജ്യം ഒരു ഭരണഘടന' നടപ്പാക്കി; ഇനിയുള്ളത് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ദില്ലി: കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം  370 റദ്ദാക്കിയ  തീരുമാനം ഏകകണ്ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങൾക്ക് തുല്യത വരുത്താനായി, എഴുപത് വർഷമായി നടക്കാത്ത കാര്യമാണ് വെറും 70 ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രശ്നങ്ങളുടെ മേൽ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും  കശ്മീർ പുനസംഘടനക്ക് പിന്തുണ നൽകിയെന്നും മോദി പറഞ്ഞു. 

സ്വന്തം നേട്ടങ്ങളല്ല, രാജ്യത്തിന്‍റെ ഭാവി മാത്രമാണ് തന്‍റെ  ലക്ഷ്യം.   ഒരു രാജ്യം ഒരു ഭരണഘടന എന്നതായിരുന്നു ലക്ഷ്യം. അത് സഫലീകരിച്ചു. ജി എസ് ടി യിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതും നാം ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക