Image

സച്ചിന്റെ രാജ്യസഭാ നാമനിര്‍ദേശം: പൊതുതാത്‌പര്യ ഹര്‍ജി മെയ്‌ 7-ന്‌ പരിഗണിക്കും

Published on 04 May, 2012
സച്ചിന്റെ രാജ്യസഭാ നാമനിര്‍ദേശം: പൊതുതാത്‌പര്യ ഹര്‍ജി മെയ്‌ 7-ന്‌ പരിഗണിക്കും
ലക്‌നോ: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രാജ്യസഭാ നാമനിര്‍ദേശത്തിനെതിരായ പൊതുതാത്‌പര്യ ഹര്‍ജി മെയ്‌ ഏഴിന്‌ തിങ്കളാഴ്‌ച പരിഗണിക്കും. നാമനിര്‍ദേശം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകനായ അശോക്‌ പാണ്‌ഡെയാണ്‌ കോടതിയെ സമീപിച്ചത്‌. എന്നാല്‍ വിഷയം പൊതുതാല്‍പര്യ ഹര്‍ജിയുടെ സ്വഭാവത്തില്‍ പരിഗണിക്കുന്നതിനെ കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അശോക്‌ നിഗം എതിര്‍ത്തിരുന്നു. സച്ചിന്റെ നാമനിര്‍ദേശം ഭരണഘടനയുടെ 80(3) വകുപ്പിന്റെ ലംഘനമാണെന്നും നിയമവ്യവസ്ഥയ്‌ക്ക്‌ എതിരാണെന്നുമാണ്‌ ഹര്‍ജിയിലെ വാദം.

അലഹബാദ്‌ ഹൈക്കോടതിയുടെ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക