Image

എം.എ.സി.എഫ് റ്റാമ്പാ മെഗാ തിരുവാതിരയുടെ അണിയറക്കാര്‍

Published on 14 August, 2019
എം.എ.സി.എഫ് റ്റാമ്പാ  മെഗാ തിരുവാതിരയുടെ അണിയറക്കാര്‍
റ്റാമ്പാ : തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എം.എ.സി.എഫ്. റ്റാമ്പായുടെ  ഓണത്തിന് മെഗാ തിരുവാതിര അവതരിപ്പിച്ചു കൊണ്ട് എല്ലാവരെയും അമ്പരപ്പിക്കുകയാണ് എം എ സി എഫ് വുമണ്‍സ് ഫോറം ഭാരവാഹികള്‍.

ഇതിനുള്ള തയാറെടുപ്പുകള്‍ അതാത് വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. ഇരുന്നൂറിനും മുന്നൂറിനും ഇടയിലായി പങ്കെടുക്കുന്നവരുടെ വേഷവിധാനങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് അമേരിക്കയിലെത്തിക്കുന്നത്.

2017 ല്‍ തിരുവാതിര മാത്രം അവതരിപ്പിച്ചപ്പോള്‍, 2018 ല്‍ മോഹിനിയാട്ടവും തിരുവാതിരയും ഒരുമിച്ചു അവതരിപ്പിച്ചു. എന്നാല്‍ ഈ വര്ഷം തിരുവാതിരക്കൊപ്പം , മോഹിനിയാട്ടം , ഭരതനാട്യം , നാടോടിനൃത്തം ,ഒപ്പന, മാര്‍ഗ്ഗംകളി എന്നിവയും അവതരിപ്പിക്കുന്നുണ്ട് . ഏകദേശം 90 മിനിട്ടോളം നീണ്ടു നില്‍ക്കുന്ന മെഗാ പരിപാടിയാണ് അവതരിപ്പിക്കപ്പെടുന്നത്.

ഈ വര്‍ഷത്തെ മെഗാ തിരുവാതിരയുടെ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഞ്ജന ഉണ്ണികൃഷ്ണനാണ്. തിരുവാതിരയുടെ കോര്‍ഡിനേറ്റര്‍സ് സംഗീത ഗിരിധരനും , വിദ്യ ചന്ദ്രകാന്തുമാണ്.

അമേരിക്കയിലെ തിരക്കുള്ള ഔദ്യോധിക ജീവിതത്തിനിടയിലും മലയാളി സമൂഹത്തിലെ ഈ ഉത്സവത്തിനായി സമയം നീക്കിവെച്ച ഇവരെ മലയാളി അസോസിയേഷന്‍ അഭിനന്ദിക്കുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഓണത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകമായ മെഗാനൃത്തത്തിനു ചുക്കാന്‍ പിടിക്കുന്നവര്‍ അഞ്ജന കൃഷ്ണന്‍ , സാലി മച്ചാനിക്കല്‍, അനീന ലിജു , ഷീല ഷാജു , ഡോണ ഉതുപ്പാന്‍ , ജെസ്സി കുളങ്ങര തുടങ്ങിയവരാണ്.

ആഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയിലെ മുഖ്യാഥിതി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലാണ്. പരിപാടിയിലേക്ക് റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും സ്‌നേഹാദരുവുകളോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക