Image

പ്രളയത്തിന് കൈത്താങ്ങായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി

Published on 14 August, 2019
പ്രളയത്തിന് കൈത്താങ്ങായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി
തിരുവനന്തപുരം: കേരളത്തില്‍ വെച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് തന്റെ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 

കേരളത്തില്‍ വെച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് തന്റെ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്ന സന്ദേശത്തോടെയാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി കേരളത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകള്‍ ഇല്ലാത്ത അനുഭവം എന്നാണ് ഇലിസയുടെ സഹായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും.

ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ് രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇലിസയുടെ വീഡിയോ സന്ദേശവും മുഖ്യമന്ത്രി പുറത്തുവിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക