Image

ഇമ്മിഗ്രേഷന്‍ റെയ്ഡുകളില്‍ അനാഥരായ കുട്ടികള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 August, 2019
ഇമ്മിഗ്രേഷന്‍ റെയ്ഡുകളില്‍ അനാഥരായ കുട്ടികള്‍ (ഏബ്രഹാം തോമസ്)
മോര്‍ട്ടല്‍, മിസ്സിസ്സിപ്പിയിലെ വീട്ടില്‍ കിച്ചന്‍ കൗണ്ടറിലേയ്ക്ക് ചാഞ്ഞ് ഇരിക്കുന്ന പന്ത്രണ്ടു വയസ്സുകാരി വാന ആന്‍്ഡ്രസ് തന്റെ അച്ഛന്റെ മൊബൈല്‍ ഫോണില്‍ മുറുകെ പിടിച്ച് ദുഃഖം മുഴുവന്‍ ഉള്ളിലൊതുക്കി. 14കാരനായ മൂത്ത സഹോദരന്‍ എഡ് വര്‍ഡോ തന്റെ ഐപാഡിലേയ്ക്ക് കണ്ണും നട്ടിരുന്നു. അവന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.

കോഷ് ഫുഡ് ഇങ്കില്‍  ജോലി ചെയ്തിരുന്ന അവരുടെ മാതാപിതാക്കളെ രണ്ടു ദിവസം മുമ്പാണ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസ്) ഏജന്റുമാര്‍ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചുകൊണ്ടുപോയത്. മോര്‍ട്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് കോഷ് ഫുഡ്‌സിന്റെ പ്ലാന്റ്. പിടിക്കപ്പെട്ടവര്‍ക്ക് കയ്യാമം വച്ചത് പ്ലാസ്റ്റിക് ടേപ്പുകള്‍ കൊണ്ടാണ്. അവരെ ബസുകളിലേയ്ക്ക് തള്ളിക്കയറ്റിയത് കോഷ് പ്ലാന്റില്‍ എയ്റ്റീന്‍ വീലറുകളില്‍ കോഴികളെ എത്തിക്കുന്നത് പോലെ ആയിരുന്നു എന്ന് കണ്ടു നിന്നവരില്‍ ചിലര്‍ പരാതിപ്പെട്ടു.

വാനയ്ക്ക് രാ്ഷ്ട്രീയത്തെപ്പറ്റിയോ, വര്‍ഗങ്ങളെപറ്റിയോ, കുടിയേറ്റത്തിനെ പറ്റിയോ ഒന്നും അറിയില്ല. എന്റെ മാതാപിതാക്കള്‍ എത്രയും വേഗം വീട്ടില്‍ തിരിച്ചെത്തണം എന്നാണ് എന്റെ ആഗ്രഹം, അവള്‍ പറഞ്ഞു. ഐസ് തന്റെ മാതാപിതാക്കളെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അവള്‍ക്കറിയില്ല. ഗോട്ടിമാലക്കാരായ അവര്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ദക്ഷിണ ഉള്‍പ്രദേശത്തുള്ള ടൗണില്‍ ജോലി ചെയ്ത് ജീവിക്കുന്നു. ജീവിതത്തിന് അമേരിക്കയുടെ എല്ലാ സുഖസൗകര്യങ്ങളുമുള്ള റാഞ്ചിലെ നാല് ബെഡ്‌റൂം വീട്. ഔര്‍ലേഡി ഓഫ് ക്വാഡല്ലുപേയുടെ ചെറിയ ആരാധനാ സ്ഥലം ഉള്‍പ്പെടെ മോടിപിടിപ്പിച്ചതാണ്.

എന്നാല്‍ ഇപ്പോള്‍ വാനയുടെയും എഡ് വര്‍ഡോയും ജീവനാഡി എടി ആന്റ് ടിയുടെ ലാന്‍ഡ് ലൈന്‍ഫോണ്‍ മാത്രമാണ്. അതില്‍ ഒരിക്കല്‍ അജ്ഞാതമായ ഒരു നമ്പരില്‍ നിന്ന് ഒരു ഫോണ്‍ വന്നു. വാനഫോണ്‍ എടുത്ത് അമ്മാവന്‍ പെഡ്‌റോ ഫെലിപേയ്ക്ക് നല്‍കി. അങ്ങേത്തലയ്ക്കല്‍ അവളുടെ അമ്മ ആന ആന്‍ഡ്രസ് ആയിരുന്നു. 'കുട്ടികളെ സംരക്ഷിക്കുക. അവര്‍ക്ക് ആഹാരം നല്‍കുക', ആന കരഞ്ഞുകൊണ്ട് പറയുന്നത് കുട്ടികളും കേട്ടു.

ആറാം ക്ലാസിലെത്തിയ വാന മിഡില്‍ സ്‌ക്കൂളില്‍ പഠനം തുടങ്ങിയതേയുള്ളൂ. രണ്ടാം ദിവസം ബുധനാഴ്ചയാണ് ഫെഡറല്‍ ഏജന്റുമാര്‍ വിശാലമായ കോഷ്ഫുഡ്‌സ് പ്ലാന്റില്‍ റെയ്ഡ് നടത്തിയത്. തന്റെ മാത്ത് ക്ലാസ് അവസാനിക്കുന്നതിനുള്ള ബെല്‍ മുഴങ്ങുന്നത് വാന കേട്ടു. അധികം അകലെയല്ലാതെയുള്ള കോഷ് ഫുഡ് പ്ലാന്റില്‍ പിതാവ് നൈറ്റ് ഷിഫ്റ്റ് അവസാനിപ്പിക്കുകയായിരുന്നു. ഡേ ഷിഫ്റ്റിലെ തന്റെ ജോലി ആരംഭിക്കുവാന്‍ മാതാവ് തയ്യാറെടുക്കുകയായിരുന്നു.

പിന്നീ് അരങ്ങേറിയ രംഗം മിസ്സിസ്സിപ്പിയിലെ ഏതാണ്ട് എല്ലാ ഫുഡ് പ്രോസസിംഗ് പ്ലാന്റുകളിലും സമാനമായിരുന്നു. ഫെഡറല്‍ ഏജന്റുമാര്‍ നൂറുകണക്കിന് ലറ്റിനോ ജോലിക്കാരെ മുറികളില്‍ ഒന്നിച്ചുകൂട്ടി ചോദ്യം ചെയ്തു. യു.എസില്‍ നിയമവിരുദ്ധമായി എത്തിയവര്‍ എന്ന് സംശയിക്കുന്നവരെ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയരാക്കി. സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പരിശോധനകള്‍ നടത്തി ഏറ്റവും വലിയ സംഘം ജോലിക്കാരെ(680 പേരെ) ഡീറ്റെയിന്‍ ചെയ്തു. ഒരു ദശകത്തിനുള്ളില്‍ ഒരു ദിവസം ഇത്രയധികം പേരെ തടഞ്ഞു വയ്ക്കുന്നത് ഇതാദ്യമാണ്.

ഇതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്നതും 3,600 പേര്‍ മാത്രം ജനസംഖ്യയുള്ള മോര്‍ട്ടനിലാണ്. 200 തൊഴിലാളികളെ തടഞ്ഞ് വച്ചപ്പോള്‍ തന്നെ കുടുംബങ്ങള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ പഴയ കപ്പല്‍ പ്ലാന്റിനടുത്ത് തടിച്ചുകൂടി. ഉപയോഗശൂന്യമായ ലോഹക്കഷ്ണങ്ങളും മറ്റും നിറഞ്ഞ വളരെ മോശമായ പരിസരത്ത് ഒന്നിച്ചുകൂടി ഇവര്‍ പ്രതിഷേധിച്ചു. 11 വയസ്സുള്ള ഒരു കുട്ടി ഗവണ്‍മെന്റിനോട് ഒരല്പം ദയവ് കാട്ടൂ എന്ന് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. മറ്റെല്ലാവരെയും പോലെ സ്വതന്ത്രരാവാന്‍ എന്റെ മാതാപിതാക്കളെ ദയവായി അനുവദിക്കുക. എനിക്ക് എന്റെ ഡാഡിനെയും മമ്മിയെയും വേണം, വീഡിയോ അഭ്യര്‍ത്ഥന തുടര്‍ന്നു.

വാനയും എഡ് വേര്‍ഡും റെയ്ഡിനെക്കുറിച്ചും തങ്ങളുടെ മാതാപിതാക്കളെ കൊണ്ടുപോയതിനെകുറിച്ചും അറിഞ്ഞത് ഉച്ചയ്ക്ക് ശേഷം അമ്മാവന്‍ സ്‌ക്കൂളില്‍ നിന്ന് അവരെ വീട്ടിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക