Image

60 ലോഡ് സാധനങ്ങളെത്തുന്നു, കേരളത്തെ ചേര്‍ത്ത് പിടിച്ച് തമിഴ്നാട്

Published on 14 August, 2019
60 ലോഡ് സാധനങ്ങളെത്തുന്നു, കേരളത്തെ ചേര്‍ത്ത് പിടിച്ച് തമിഴ്നാട്

തിരുവനന്തപുരം: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നാട്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 60 ലോഡ് അവശ്യ സാധനങ്ങള്‍ കേരളത്തിലെത്തിക്കും. കേരളത്തിന് വേണ്ട അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞ ദിവസം സ്റ്റാലിന്‍ ഡിഎംകെ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വന്‍ പ്രതികരണമാണ് സ്റ്റാലിന്‍റെ നിര്‍ദേശത്തിന് ലഭിച്ചത്.

ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുകയെന്ന് ഡിഎംകെയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അരി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. സാധനങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ കൈമാറി.

കഴിഞ്ഞ പ്രളയകാലത്തും തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ സഹായം ലഭിച്ചിരുന്നു. പണമായും അവശ്യസാധനങ്ങളായുമാണ് സഹായം ലഭിച്ചത്. ചെന്നൈയിലെ വരള്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍നിന്ന് വെള്ളം നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക