Image

വീണ്ടും മഴ: ജലനിരപ്പ്‌ ഉയര്‍ന്നു; മരണം 100 കടന്നു

Published on 14 August, 2019
വീണ്ടും മഴ: ജലനിരപ്പ്‌ ഉയര്‍ന്നു; മരണം 100 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത്‌ മൂന്ന്‌ ദിവസം കൂടി മഴ തുടരുമെന്ന്‌ കാലാവസ്ഥാ പ്രവചനം. കനത്ത മഴയുടെ സാധ്യത പരിഗണിച്ച്‌ രണ്ട്‌ ജില്ലകളില്‍ ഇന്ന്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

 കോഴിക്കോട്‌ മലപ്പുറം ജില്ലകളിലാണ്‌ റെഡ്‌ അലര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ ഇന്ന്‌അതിതീവ്ര മഴയുണ്ടാകുമെന്നാണ്‌ മുന്നറിയിപ്പ്‌. ആറ്‌ജില്ലകളില്‍ ഓറഞ്ച്‌അലര്‍ട്ടും നല്‍കിയിട്ടുണ്ട്‌അതേസമയം, സംസ്ഥാനത്ത്‌മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു.

വടക്കന്‍ കേരളത്തില്‍ ഇന്ന്‌ശക്‌തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്‌ അതേസമയം കോട്ടയം ജില്ലയില്‍ മഴ കനക്കുകയാണ്‌. ഇതേ തുടര്‍ന്ന്‌, മീനച്ചിലാറ്റിലെ ജലനിരപ്പ്‌ഉയര്‍ന്നു. പാലാ നഗരത്തിലും വെള്ളം കയറി തുടങ്ങി. പാല-ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി.

ബുധനാഴ്‌ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച്‌ വയനാട്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക