Image

കോളജിലെ കമ്പ്യൂട്ടറുകള്‍ തകര്‍ത്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവും പിഴയും

Published on 13 August, 2019
കോളജിലെ കമ്പ്യൂട്ടറുകള്‍ തകര്‍ത്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവും പിഴയും
ന്യു യോര്‍ക്ക്: ആല്ബനിയില്‍സെന്റ് റോസ് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അവിടഠെ കമ്പ്യൂട്ടറുകള്‍ മനപൂര്‍വം വൈറസ് കയറ്റി തകര്‍ത്തഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷയും പിഴയും കോടതി വിധിച്ചു.

വിശ്വനാഥ് അകുതോട്ടക്ക് (27) 12 മാസം തടവും 1 വര്‍ഷത്തെ പ്രൊബേഷനും വിധിച്ചതിനു പുറമെ  58,471 ഡോളര്‍ കോജിനു നല്‍കുകയും വേണം

വിശ്വനാഥ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14 ന് 66 കമ്പ്യൂട്ടറുകള്‍ ''യുഎസ്ബി കില്ലര്‍'' എന്ന ഉപകരണം ഉപയോഗിച്ചാണു പ്രവര്‍ത്തനരഹിതമാക്കിയത്.

കമ്പ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ടും ഇലക്ട്രിക്കല്‍ സിസ്റ്റവും ഓവര്‍ലോഡ് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതാണു യു.എസ്.ബി. കില്ലര്‍.

സ്റ്റുഡന്റ് വിസയില്‍ വന്നതാണിയാള്‍. ഫെബ്രുവരി 22 ന് നോര്‍ത്ത് കരോലിനയില്‍ അറസ്റ്റിലായതു മുതല്‍ ഇയാള്‍ ജയിലിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക