ഒട്ടാവ: കാനഡയുടെ തലസ്ഥാനനഗരമായ ഒട്ടാവയിലുള്ള ദൈവമക്കളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് വാര്‍ഷിക കണ്വന്ഷന് ആഗസ്റ്റ് മാസം 22 മുതല്‍ 24 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ കണ്‍വന്‍ഷന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന വാക്യം സങ്കീര്‍ത്തനം 85 : 6, "നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?" എന്നതാണ്. ഈ വാക്യത്തെ അടിസ്ഥാനമാക്കി "റിവൈവ് "എന്ന ചിന്താവിഷയത്തില്‍ നിന്നുകൊണ്ട് അനുഗ്രഹീത ദൈവദാസന് പാസ്റ്റര്‍ പ്രിന്‍സ് റാന്നി ദൈവവചനത്തില്‍ നിന്നും സംസാരിക്കുന്നു.
കുട്ടികള്‍ക്കായി തിമോത്തി ഇന്‍സ്റ്റിറ്റിയൂട്ട് കാനഡ ഒരുക്കുന്ന VBS എല്ലാദിവസവും 9:30 മുതല്‍ 3 വരെ ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ നടക്കുന്ന മ്യൂസിക്കല്‍ ഈവനിംഗില്‍ പല ഭാഷയിലുള്ള ഗാനങ്ങള്‍ പാടി ആരാധിക്കുവാനുള്ള ഒരവസരമായി ക്രമീകരിച്ചിരിക്കുന്നു. Bridlewood Communtiy Church (2 Stonehaven Drive, Kanata) ല്‍ വെച്ചു നടക്കുന്ന ആത്മീയ സംഗമത്തിലേക്കു എല്ലാവരുടെയും പ്രാര്‍ത്ഥനയോടുകൂടിയ സഹകരണം സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി പാസ്റ്റര്‍ സാം ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : Contact Pr. Sam 613-715-2244, Sebastian 647-393-9919, Varghese 613- 709 -0017.