Image

മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നു

Published on 13 August, 2019
മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നു
  
ബ്രസല്‍സ്: എമര്‍ജന്‍സി ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയാര്‍ജിച്ച രോഗാണുക്കള്‍ യൂറോപ്പിലാകമാനമുള്ള ആശുപത്രികളില്‍ വ്യാപിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. ക്ലെബ്‌സീല ന്യുമോണിയെ എന്ന സൂപ്പര്‍ബഗ്ഗാണ് ആശങ്കയായി പടര്‍ന്നു പിടിക്കുന്നത്.

കാര്‍ബാപെനെംസ് എന്നറിയപ്പെടുന്ന മരുന്നകളാണ് മറ്റൊന്നും ഫലിക്കാതെ വരുന്‌പോള്‍ ഇവയ്‌ക്കെതിരേ ഉപയേഗിക്കുന്നത്. എന്നാല്‍, കൂടുതല്‍ രോഗാണുകള്‍ക്ക് ഇത്തരം മരുന്നുകളോടുള്ള പ്രതിരോധ ശേഷി ക്രമേണ വര്‍ധിച്ചു വരുകയാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യമുള്ളവരുടെ കുടലുകളില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതെ കഴിയാന്‍ ഇവയ്ക്കു സാധിക്കും. എന്നാല്‍, ആരോഗ്യം കുറയുന്ന അവസരങ്ങളില്‍ ഇവ ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയയ്ക്കു കാരണമാകും. രക്തത്തില്‍ കലര്‍ന്ന് മസ്തിഷ്‌ക ജ്വരത്തിനും വരെ കാരണമാകാം.

ആന്റിബയോട്ടിക്കുകളോട് രോഗാണുക്കള്‍ പ്രതിരോധ ശേഷി ആര്‍ജിക്കുന്നതു കാരണം മരണസംഖ്യയില്‍ ആറു മടങ്ങ് വര്‍ധന വന്നതായാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. അത്യാവശ്യമില്ലാത്ത ഘട്ടങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കാതിരിക്കുക എന്നതാണ് ഇപ്പോള്‍ ഇതിനു പ്രതിവിധിയായി പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക