Image

ഗോത്രവിഭാഗത്തില്‍പെട്ടയാളെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന് പി.എ. സാംഗ്മ

Published on 04 May, 2012
ഗോത്രവിഭാഗത്തില്‍പെട്ടയാളെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന് പി.എ. സാംഗ്മ
ന്യൂഡല്‍ഹി: ഗോത്രവിഭാഗത്തില്‍പെട്ടയാളെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന് എന്‍സിപി നേതാവും മുന്‍ സ്പീക്കറുമായ പി.എ. സാംഗ്മ ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഗോത്രവിഭാഗത്തില്‍പെട്ട നേതാക്കള്‍ ഉണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ അഭിപ്രായരൂപീകരണം നടത്തണമെന്നും എംപി കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ ഗോത്രവിഭാഗക്കാരുടെ യോഗം 9 ന് ചേരുമെന്നും സാംഗ്മ പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തി തത്വത്തില്‍ ധാരണയുണ്ടാക്കുമെന്നും അതിനുശേഷം രാഷ്ട്രപതിസ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്‌ടെന്നും സാംഗ്മ പറഞ്ഞു.

രാജ്യത്ത് ഗോത്രവിഭാഗക്കാര്‍ 100 മില്യനില്‍ അധികമുണ്‌ടെങ്കിലും ഇതുവരെ ഈ വിഭാഗത്തില്‍ നിന്നും ഒരാള്‍ പ്രസിഡന്റ് ആയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം താന്‍ രാഷ്ട്രപതിസ്ഥാനാര്‍ഥിയാണെന്ന വാര്‍ത്തകള്‍ സാംഗ്മ നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക