Image

പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു...

Published on 13 August, 2019
പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു...

പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണ്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധിതയെ തുടര്‍ന്ന് ദീര്‍ഘ നാളുകളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 7.30 കളമശ്ശേരിയില്‍ നടക്കും.

എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയാണ് ശ്രീലത. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവര്‍ മക്കളാണ്. 1998 ജനുവരി 23 നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.


സംഗീത കുടുംബത്തില്‍ ജനിച്ച ബിജു നാരായണന്‍ 1993 ല്‍ പുറത്തിറങ്ങിയ വെങ്കലം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്ത് ചുവട് വയ്ക്കുന്നത്. ചിത്രത്തിലെ പത്തു വെളുപ്പിന് എന്ന പാട്ടായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഗാനം. ഇത് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ മഴവില്‍ക്കൊടിയില്‍, വടക്കും നാഥനിലെ കളഭംതരാം എന്നീ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഏറ്റവും നല്ല നാടക ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹനായതോടെ ബിജു നാരായണന്‍ കൂടുതല്‍ പ്രസിദ്ധനായി. പിന്നണിഗാനരംഗത്ത് 400ല്‍ അധികം ഗാനങ്ങളില്‍ ഇദ്ദേഹത്തിന്റെ ശബ്ദം പതിഞ്ഞിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക