Image

നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ നിര്‍മ്മാണം തടഞ്ഞ് നാട്ടുകാര്‍

Published on 13 August, 2019
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ നിര്‍മ്മാണം തടഞ്ഞ് നാട്ടുകാര്‍

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി നാട്ടുകാര്‍.


ചെങ്ങല്‍ തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടാല്‍ വീടുകളിലേക്ക് വെള്ളം കയറുമെന്നാരോപിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.

മഴ കനത്തത്തോടെ പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോടില്‍ നിന്ന് വെള്ളം കയറിയായിരുന്നു വിമാനത്താവളത്തിന്റെ റണ്‍വേ മുങ്ങിയത്. സമീപത്തുള്ള വീടുകളും വെള്ളപ്പൊക്കത്തില്‍ മുങ്ങി പോയിരുന്നു.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ആവണംകോട് ഭാഗത്തെ മൂന്ന് നില കെട്ടിടവും വിമാനത്താവളത്തിന്റെ മതിലും ഇടിഞ്ഞിരുന്നു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നൂറ് മീറ്ററോളം ഭാഗത്തെ മതിലാണ് സിയാല്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഇതിനെതിരെയായിരുന്നു ജനങ്ങള്‍ രംഗത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക