Image

ദുരിതബാധിതര്‍ക്ക് താങ്ങായി ശിശുഭവനിലെ കുട്ടികള്‍; ശുചീകരണത്തിനായി നിര്‍മ്മിച്ച്‌ നല്‍കിയത് 15000 ലിറ്റര്‍ ഫിനോയില്‍

Published on 13 August, 2019
ദുരിതബാധിതര്‍ക്ക് താങ്ങായി ശിശുഭവനിലെ കുട്ടികള്‍; ശുചീകരണത്തിനായി നിര്‍മ്മിച്ച്‌ നല്‍കിയത് 15000 ലിറ്റര്‍ ഫിനോയില്‍

കോഴിക്കോട്: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കോഴിക്കോട് ശിശുഭവനിലെ കുട്ടികള്‍. വെള്ളമിറങ്ങിയ വീടുകള്‍ ശുചീകരിക്കുന്നതിനായി പതിനയ്യായിരം ലിറ്റര്‍ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികള്‍ നിര്‍മിച്ചു നല്‍കിയത്.

നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പെറുക്കിയെടുത്ത കുപ്പികളും, ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് ലഭിച്ച കുപ്പികളും വൃത്തിയാക്കിയാണ് കുട്ടികള്‍ ഫിനോയില്‍ നിറച്ച്‌ നല്‍കിയത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കുട്ടികള്‍ സാധ്യമാക്കിയത്.

ഫിനോയിലുണ്ടാക്കി കുപ്പികളില്‍ നിറച്ച്‌ ജില്ലാഭരണകൂടത്തിന് കൈമാറുകയും ചെയ്തു. ഇത് കൊണ്ടവസാനിപ്പിക്കാനല്ല, ദുരിതാശ്വാസ പ്രവര്‍ത്തനം സജീവമായി തുടരാന്‍ തന്നെയാണ് കുട്ടികളുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക