Image

രവി ഋഷിയുടെ ഹെലികോപ്ടര്‍ കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി

Published on 04 May, 2012
രവി ഋഷിയുടെ ഹെലികോപ്ടര്‍ കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി
ന്യൂഡല്‍ഹി: ടാട്രാ ട്രക്ക് ഇടപാടിന്റെ പേരില്‍ വിവാദത്തിലായ രവി ഋഷിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ വെക്ട്ര ഹെലികോപ്ടര്‍ ലിമിറ്റഡിന് രാജ്യത്ത് സര്‍വീസ് നടത്താനുള്ള സുരക്ഷാ അനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. അമര്‍നാഥ് യാത്രയുടെ ഭാഗമായി വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരുന്നത് കമ്പനിയുടെ ഹെലികോപ്ടറുകളാണ്.

ഇതു കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും മറ്റും രാഷ്ട്രീയ നേതാക്കളും വിഐപികളും ഉപയോഗിക്കുന്നതും കമ്പനിയുടെ ഹെലികോപ്ടറുകളാണ്. കമ്പനിയുടെ അമ്പതോളം ഹെലികോപ്ടറുകള്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം സുരക്ഷാ അനുമതി റദ്ദാക്കിയതിനെക്കുറിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക