Image

നാലു സംസ്ഥാനങ്ങളില്‍ മഴയും വെള്ളപ്പൊക്കവും, ഒഴിപ്പിച്ചത്‌ 12 ലക്ഷം പേരെ ; മരണമടഞ്ഞത്‌ 200 പേര്‍

Published on 13 August, 2019
നാലു സംസ്ഥാനങ്ങളില്‍ മഴയും വെള്ളപ്പൊക്കവും, ഒഴിപ്പിച്ചത്‌ 12 ലക്ഷം പേരെ ;  മരണമടഞ്ഞത്‌ 200 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉടനീളം പെയ്‌തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം സജീവമാകുമ്‌ബോള്‍ നാലു സംസ്ഥാനങ്ങളിലുമായി പ്രളയം ബാധിച്ചത്‌ 12 ലക്ഷം പേരെ. ഇതുവരെ 200 പേര്‍ക്ക്‌ ജീവന്‍ നഷ്ടമാകുകയും ചെയ്‌തു.

 കേരളത്തിന്‌ പുറമേ കര്‍ണാടക, ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളെയും കനത്തമഴയും പ്രളയവും ബാധിച്ചിരിക്കുകയാണ്‌. പേമാരിക്കൊപ്പം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കണ്ട കേരളത്തിലാണ്‌ ഏറ്റവും നാശം.

ഉത്തരാഖണ്ഡിലും ജമ്മുവിലും കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി ഒമ്‌ബതുപേര്‍ മരിച്ചു. പശ്ചിമബംഗാളിലും ഒഡീഷയിലും മഴയുമായി ബന്ധപ്പെട്ട്‌ തിങ്കളാഴ്‌ച വരെ അഞ്ചു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

 ഏറ്റവും നാശനഷ്ടം സംഭവിച്ചത്‌ കേരളത്തിലാണ്‌. 85 പേരാണ്‌ സംസ്ഥാനത്ത്‌ ഇതുവരെ മരണമടഞ്ഞത്‌. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ്‌ വിവരം. 

വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും മണ്ണിനടിയില്‍ അനേകരാണ്‌ കുടുങ്ങിയിട്ടുള്ളത്‌. രണ്ടു ജില്ലകളിലുമായി 50 പേരെയാണ്‌ കാണാതായിരിക്കുന്നത്‌.

കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ മൂന്ന്‌ സംസ്ഥാനങ്ങളില്‍ 116 പേരാണ്‌ മരിച്ചത്‌. കര്‍ണാടകത്തില്‍ തിങ്കളാഴ്‌ച വരെ മരണം 48 ആയി. 12 പേരെ കാണാതായി. 

മുഖ്യമന്ത്രി യെദ്യൂരപ്പ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം വീടുകള്‍ നഷ്ടമായവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

 മഹാരാഷ്ട്രയില്‍ മരണം 43 ആയി. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത്‌ നിന്നും 4.48 ലക്ഷം പേരെയാണ്‌ മാറ്റിയത്‌. കോഹ്‌ലാപ്പൂര്‍, സാംഗ്‌ളി ജില്ലകളില്‍ നിന്നും 4.04 ലക്ഷം പേരെ മാറ്റി. 69 താലൂക്കുകളില്‍ 761 ഗ്രാമങ്ങളാണ്‌ വെള്ളത്തിനടിയിലായത്‌. 372 ക്യാമ്‌ബുകളാണ്‌ തുറന്നിട്ടുള്ളത്‌.

മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഗുജറാത്തില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ 31 പേര്‍ മരണമടഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്‌ പോയ മത്സ്യത്തൊഴിലാളികളുടെ രണ്ട്‌ വള്ളങ്ങളും കാണാതായിട്ടുണ്ട്‌. 

ഗുജറാത്തിലെ കച്ചില്‍ റോഡ്‌ ഒഴുകിപ്പോയതിനെ തുടര്‍ന്ന്‌ കുടുങ്ങിപ്പോയ 125 പേരെ വ്യോമസേന രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലിയിലെ വിവിധ ഗ്രാമങ്ങളില്‍ മണ്ണിടിച്ചിലില്‍ ആറ്‌ പേര്‍ അടിയിലായിപോയി. ഒമ്‌ബതു മാസം പ്രായമുള്ള കുട്ടിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

ചുഫ്‌ീഗാദ്‌ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന്‌ തീരത്ത്‌ നിര്‍മ്മിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു. ജമ്മു കശ്‌മീരിലെ രെസായി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ മൂന്നംഗ കുടുംബം മരണമടഞ്ഞു.

 രണ്ടു പേര്‍ക്ക്‌ സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്‌. ഒഡീഷയില്‍ കലാഹാന്‍ഡി ജില്ലയില്‍ ഒരു വീടിന്റെ ചുവരിടിഞ്ഞ്‌ വീണ്ട പ്രായമായ സ്‌ത്രീ മരിച്ചു. ഒഡീഷയില്‍ കനത്ത മഴയാണ്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക