Image

കശ്‌മീരിലെ നിയന്ത്രണങ്ങള്‍: ഹരജി പരിഗണിക്കുന്നത്‌മാറ്റി

Published on 13 August, 2019
കശ്‌മീരിലെ നിയന്ത്രണങ്ങള്‍: ഹരജി പരിഗണിക്കുന്നത്‌മാറ്റി
ന്യൂഡല്‍ഹി: കശ്‌മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി മാറ്റി.

 കശ്‌മീരിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ ആക്‌ടിവിസ്‌റ്റായ തെഹ്‌സീന്‍ പൂനാവാല നല്‍കിയ ഹരജിയാണ്‌ കോടതി പരിഗണിച്ചത്‌.

കശ്‌മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്‌ വരണമെന്നാണ്‌ ആഗ്രഹമെന്ന്‌സുപ്രീംകോടതി പറഞ്ഞു. എന്നാല്‍, ഇത്‌ മൂലം കശ്‌മീരില്‍ പ്രശ്‌നങ്ങളുണ്ടാവരുത്‌ കോടതിക്കും കശ്‌മീരിലെ സ്ഥിതിഗതികള്‍ എന്താണെന്ന്‌അറിയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‌ കുറച്ച്‌കൂടി സമയം അനുവദിക്കാമെന്നും കോടതി വ്യക്‌തമാക്കി. 

അതേസമയം, എത്രകാലം നിയന്ത്രണങ്ങളുമായി മുന്നോട്ട്‌ പോകാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഹരജി രണ്ടാഴ്‌ചക്ക്‌ ശേഷം കോടതി വീണ്ടും പരിഗണിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക