Image

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊല്ലല്‍: ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കിയില്ല

Published on 13 August, 2019
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊല്ലല്‍: ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കിയില്ല
കൊച്ചി;മാധ്യമപ്രവര്‌ത്തകന്‌ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.

പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഒരു മണിക്ക്‌ കസ്റ്റഡിയില്‍ കിട്ടിയ ആളെ ഒമ്‌ബത്‌ മണിക്കൂറായിട്ടും രക്തം പരിശോധിച്ചില്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മദ്യപിച്ചു എന്നു പറയാനാവില്ല.

അന്വേഷണ ഉദ്യോഗസ്ഥന്‌ വീഴ്‌ച്ച പറ്റി എന്നു പറയാം. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക