Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട തടവുകാരനെ പിടിച്ചു

Published on 04 May, 2012
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട തടവുകാരനെ പിടിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രാവിലെ രക്ഷപെട്ട തടവുകാരനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പിണറായി സ്വദേശി ഇബ്രാഹിമാണ് രാവിലെ ജോലി ചെയ്യാനായി സെല്ലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകവേ രക്ഷപെട്ടത്. ജീവനാംശക്കേസില്‍ കുടുംബകോടതി രണ്ട് മാസത്തേക്ക് ശിക്ഷിച്ച ഇയാളുടെ ശിക്ഷാകാലാവധി നാളെ അവസാനിക്കാനിരിക്കെയായായിരുന്നു ജയില്‍ചാട്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക