Image

പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിടേണ്ട സാഹചര്യമില്ല: മന്ത്രി

Published on 04 May, 2012
പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിടേണ്ട സാഹചര്യമില്ല: മന്ത്രി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളും പരിശോധിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ ശിപാര്‍ശകളില്‍ ഭരണസമിതി പിരിച്ചുവിടണമെന്ന നിര്‍ദേശമില്ലെന്നും ഇക്കാര്യം താന്‍ അന്നേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക