Image

ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന

Published on 12 August, 2019
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ന്യൂയോര്‍ക്ക്: ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫൊക്കാനയുടെ ശക്തമായ പ്രാതിനിധ്യം ശ്രദ്ധ പിടിച്ചു പറ്റി.വര്‍ണങ്ങളും കലാ രൂപങ്ങളും അണി നിരന്ന പരേഡില്‍ ആദ്യത്തെ ഇന്‍ഡോ അമേരിക്കന്‍ സെനറ്ററും മലയാളിയും ആയ ശ്രീ കെവിന്‍ തോമസിനെയും ടീമിനെയും അണി നിരത്തിയാണ് ഫൊക്കാന ഫ്‌ളോട് ഇറക്കിയത്.

അമേരിക്കന്‍ സര്‍ക്കാരും ഇന്ത്യന്‍ ജനതയും തമ്മിലുള്ള ഊഷ്മള സഹൃദം വെളിവാക്കപ്പെടുന്ന ഫൊക്കാനയുടെ ഫ്‌ളോട് ഏറെ ജനശ്രദ്ധ നേടി. സെനറ്ററോടൊപ്പം ഹെമ്പ്‌സ്റ്റെഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ലാറ ഗില്ലന്‍, ടൗണ്‍ ക്ലാര്‍ക് സില്‍വിയ കബാന എന്നിവരും ഫൊക്കാനാ നേതാക്കളോടൊപ്പം അണിചേര്‍ന്നു.

അമേരിക്കയുമായി ശക്തമായ ബന്ധം നിലനിറുത്തുന്നതിനു ഫൊക്കാന വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് സെനറ്റര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനാ ന്യൂയോര്‍ക് റീജിയന്‍ വൈസ് പ്രസിഡന്റ് ശബരിനാഥിന്റെ നേതൃത്വത്തില്‍ ഫൊക്കാനയിലെ അംഗ സംഘടനകളിലെ ഭാരവാഹികളും പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നാണ് വര്‍ണ്ണശബളമായ ഫ്‌ലോട്ട്ആഘോഷമാക്കിയത്. ഇന്ത്യ ഡേ പരേഡിന്റെ ചടങ്ങുകള്‍ക്കിടയിലും , ഫൊക്കാനയുടെ മനസ് കേരളത്തിലെ പ്രളയ ബാധിതര്‍ക്കൊപ്പുണ്ടെന്നും, കേരള സര്‍ക്കാരുമായി ചേര്‍ന്ന് നടത്തി വരുന്ന അടിയന്തിര സഹായ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്തുമെന്നും ശബരിനാഥ് അറിയിച്ചു

സജിമോന്‍ ആന്റണി (ഫൊക്കാന ട്രഷറര്‍) പോള്‍ കറുകപ്പള്ളില്‍ (ഫൊക്കാന പേട്രണ്‍) ലൈസി അലക്‌സ് (ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍) ഷീല ജോസഫ് (ഫൊക്കാന ജോയിന്റ് ട്രഷറര്‍, മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍) മേരി ഫിലിപ്പ് (സെക്രട്ടറി, ഫൊക്കാന ന്യൂയോര്‍ക് റീജിയണ്‍) ലീലമാരേട്ട്, (കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്) അജിത് എബ്രഹാം (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍)  ബോബന്‍ (ലോങ്ങ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍) വര്‍ഗീസ് ഉലഹന്നാന്‍ (ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍) ലിജോ ജോണ്‍ (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിഷന്‍), അലക്‌സ് മുരിക്കാനാനി, ലത പോള്‍, ഉഷ ജോര്‍ജ്, ശോശാമ്മ ആന്‍ഡ്രൂസ്, ജെസ്സി കാനാട്ട്, സിബി ഡേവിഡ്, കോശി ഉമ്മന്‍, അപ്പുക്കുട്ടന്‍ പിള്ള (ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍) എന്നിവര്‍ നേതൃത്വം നല്‍കി .

ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഫോക് ഫ്യൂഷന്‍ ഡാന്‍സ് അരങ്ങു തകര്‍ത്തു . വിവിധ കലാപ്രകടനങ്ങള്‍സന്ധ്യയോടു കൂടിയാണ് സമാപിച്ചത് .
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡില്‍ ഫ്‌ലോട്ടുമായി തിളങ്ങി ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക